HOME
DETAILS

സുന്നി ആദർശ വിശദീകരണ ത്രൈമാസ കാംപയിന് തുടക്കം

  
May 22, 2026 | 2:45 AM

sunni adharsha vishadeekarana camp

പട്ടിക്കാട് (മലപ്പുറം): സമസ്ത കേരളാ ജംഇയ്യതുൽ മുഅല്ലിമീൻ ത്രൈമാസ ആദർശ കാംപയിന് തുടക്കമായി.  
സംസ്ഥാനതല ഉദ്ഘാടനം പട്ടിക്കാട് മണ്ണാർമലയിൽ  സമസ്ത  ഉപാധ്യക്ഷൻ നെല്ലായ കുഞ്ഞിമുഹമ്മദ് മുസ് ലിയാർ നിർവഹിച്ചു. വിശുദ്ധ ഇസ്‌ലാമിന്റെ പാരമ്പര്യത്തെ വികൃതമാക്കി മുസ് ലിം ഭൂരിപക്ഷത്തെ അവിശ്വാസികളും ബഹുദൈവാരാധകരുമാക്കി പ്രചരിപ്പിക്കുന്ന വഹാബി ചിന്താഗതി സമൂഹത്തിന് വരുത്തിയ നാശം ഗുരുതരമാണെന്നും, തെറ്റുതിരുത്താനുള്ള മാർഗം ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലേക്ക് മടങ്ങലാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പുത്തനാശയങ്ങളെ എതിർക്കുന്നതിനാണ്  സമസ്ത കേരളാ ജംഇയ്യതുൽ ഉലമായുടെ രൂപീകരണമെന്നും അദ്ദേഹം പറഞ്ഞു.

 സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി കൊടക് അബ്ദുറഹ്‌മാൻ മുസ് ലിയാർ ചടങ്ങിൽ അധ്യക്ഷനായി.
 ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ പ്രാർഥന നടത്തി. സമസ്ത മുശാവറ അംഗങ്ങളായ അസ്ഗറലി ഫൈസി പട്ടിക്കാട്, അലവി ഫൈസി കൊളപ്പറമ്പ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എം.ടി അബൂബക്കർ ദാരിമി, ജസീൽ കമാലി വിഷയാവതരണം നടത്തി. സൈതലവിക്കോയ തങ്ങൾ അസ്ഹരി, ഹബീബുല്ല തങ്ങൾ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എൻ.അബൂബക്കർ മാസ്റ്റർ, മുഹമ്മദലി ഫൈസി കോട്ടോപാടം, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, കെ.ടി ഹുസൈൻകുട്ടി മുസ് ലിയാർ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  3 days ago
No Image

3 മണിക്കൂർ ഡ്രൈവിംഗിൽ നിന്ന് 1.40 മണിക്കൂർ ട്രെയിൻ യാത്രയിലേക്ക്; അബ്ദുൾറഹ്മാന്റെ ജീവിതം മാറ്റിമറിച്ച് ഇത്തിഹാദ് റെയിൽ

uae
  •  3 days ago
No Image

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍; മെറ്റ ഉദ്യോഗസ്ഥരേ വിളിച്ചുവരുത്താന്‍ കേന്ദ്രത്തിന്റെ നീക്കം

National
  •  3 days ago
No Image

നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ മറിഞ്ഞു; അഞ്ച് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കരന് ജാമ്യം

Kerala
  •  3 days ago
No Image

മൈക്രോവേവ് 'സ്ലിം' ചലഞ്ച്: കുട്ടികൾക്ക് പൊള്ളലേൽക്കാൻ സാധ്യത; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  3 days ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

കേരളത്തില്‍ എയിംസിന് നാല് അനുയോജ്യ സ്ഥലങ്ങള്‍ കണ്ടെത്തി; ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ നിരവധി ആളുകൾ ഉണ്ട്; കെ. മുരളീധരന്‍

Kerala
  •  3 days ago
No Image

'അതിഥി തൊഴിലാളികളെക്കുറിച്ചുള്ള പരാമര്‍ശം ലജ്ജാകരം'; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കെ സച്ചിദാനന്ദന്‍

Kerala
  •  3 days ago
No Image

വേനലവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കായി ദുബൈ പൊലിസിന്റെ 24x7 സ്മാർട്ട് ഹോം സെക്യൂരിറ്റി സിസ്റ്റം; എങ്ങനെ രജിസ്റ്റർ ചെയ്യാം?

uae
  •  3 days ago