HOME
DETAILS

ദേശീയപാതയില്‍ സിസിടിവി സ്ഥാപിച്ച് ചാരപ്പണി; പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ നാലുപേര്‍ക്കെതിരെ കേസ് 

  
May 22, 2026 | 6:56 AM

spy work for pakistan police arrest four people in punjab

പത്താന്‍കോട്ട്: ദേശീയപാതയില്‍ സിസിടിവി സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ യുവാവ് പിടിയില്‍. പത്താന്‍കോട്ടിലെ ചക്ക് ധരിവാള്‍ നിവാസിയായ ബിട്ടു എന്ന ബല്‍ജിത് സിങ്ങാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. അതിര്‍ത്തി പ്രദേശമായ പഞ്ചാബിലെ ഇന്ത്യന്‍ സൈന്യത്തെയും, അര്‍ധ സൈനിക നീക്കങ്ങളെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കേസ്. 

ദേശീയപാത 44ലെ പത്താന്‍കോട്ട്-ജമ്മു സ്‌ട്രെച്ചിലെ പാലത്തിന് സമീപമുള്ള ഒരു കടയില്‍ സിസിടിവി സ്ഥാപിച്ചിരുന്നുവെന്ന് പൊലിസ് പറയുന്നു. നിരീക്ഷണ ദൃശ്യങ്ങള്‍ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി പാകിസ്താനിലും, വിദേശത്തുമുള്ള ഓപ്പറേറ്റീവുകള്‍ക്ക് കൈമാറിയിരുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥനായ ദല്‍ജീന്ദര്‍ സിങ് ധില്ലന്‍ പറഞ്ഞു. 

ചോദ്യം ചെയ്യലിനിടെ ജനുവരിയില്‍ സുജാന്‍പൂരിനടുത്തുള്ള ഹൈവേയിലെ ഒരു കടയില്‍ താന്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സിസിടിവ ക്യാമറ സ്ഥാപിച്ചിരുന്നതായി പ്രതി സമ്മതിച്ചു. ദുബൈയില്‍ നിന്നുള്ള അജ്ഞാതനില്‍ നിന്ന് ഇയാള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതിനായി 40,000 രൂപയും കൈപ്പറ്റിയിരുന്നു. ബിട്ടുവിന്റെ പക്കല്‍ നിന്ന് സിസിടിവി ക്യാമറയും ഇന്റര്‍നെറ്റ് വൈഫൈ റൂട്ടറും കണ്ടെടുത്തിട്ടുണ്ട്. 

ഇയാള്‍ക്ക് പുറമെ വിക്രംജിത് സിങ്, ബല്‍വീന്ദര്‍ സിങ്, തരണ്‍പ്രീത് സിങ് എന്നിവര്‍ക്കെതിരെയും സുജന്‍പൂര്‍ പൊലിസ് കേസ് ഫയല്‍ ചെയ്തു. വിശദമായ റിപ്പോര്‍ട്ട് മുതിര്‍ന്ന അധികാരികള്‍ക്ക് അയച്ചതായും, ചാരവൃത്തിയുടെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.

Spying by installing CCTV cameras on the national highway; a case has been registered against four people for allegedly leaking information to Pakistan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  2 days ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  2 days ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  2 days ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  2 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  2 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  2 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  2 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  3 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  3 days ago