HOME
DETAILS

ഒമാനിൽ നഗരാസൂത്രണത്തിനും കായിക മേഖലയ്ക്കും പുതിയ നിയമം; രാജകീയ ഉത്തരവുകളുമായി സുൽത്താൻ

  
May 22, 2026 | 12:25 PM

oman sultan issues three royal decrees new laws

മസ്കത്ത്: മൂന്ന് സുപ്രധാന രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്. നഗരാസൂത്രണം, കായികം, ആരോഗ്യ മേഖല എന്നിങ്ങനെ നാല് പുതിയ നിയമങ്ങൾക്കാണ് സുൽത്താൻ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തെ നഗരാസൂത്രണ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ളതാണ് ഒന്നാമത്തെ ഉത്തരവ്. ഇതുപ്രകാരം പുതിയ നഗരാസൂത്രണ നിയമത്തിലെ വ്യവസ്ഥകൾ ഉടനടി പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച ചട്ടങ്ങളും തീരുമാനങ്ങളും ഹൗസിങ്-നഗരാസൂത്രണ മന്ത്രി പുറപ്പെടുവിക്കും. ഇതോടെ മുൻകാല നിയമങ്ങൾ റദ്ദാക്കപ്പെടും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മുതലാണ് നിയമം നിലവിൽ വരിക. രണ്ടാമതായി അനുമതി നൽകിയിരിക്കുന്നത് സ്പോർട്സ് ബോഡീസ് നിയമത്തിനാണ്. കായിക രം​ഗത്തെ കാര്യക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമത്തിന് അം​ഗീകാരം നൽകിയിരിക്കുന്നത്.

രാജ്യത്തെ എല്ലാ കായിക സംഘടനകൾക്കും ഈ നിയമം ബാധകമായിരിക്കും. ഇതുപ്രകാരം ഒരു വർഷത്തിനകം പുതിയ നിയമത്തിന് അനുസൃതമായി തങ്ങളുടെ ഘടന കായിക സംഘങ്ങൾ മാറ്റേണ്ടതുണ്ട്. ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സ്പെഷ്യാലിറ്റീസ് നിർത്തലാക്കിയതാണ് മൂന്നാമത്തെ ഉത്തരവ്. ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്. ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള എല്ലാ കോഴ്സുകളും, ആസ്തികളും, അവകാശങ്ങളും, രേഖകളും ഇനി മുതൽ ഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡിന്റെ കീഴിലാകും. ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരെയും ജീവനക്കാരെയും അവരുടെ നിലവിലെ സേവന-ശമ്പള വ്യവസ്ഥകളോടെ ഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡിലേക്ക് മാറ്റും. നിലവിൽ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാകുന്നത് വരെ പഠനം തുടരാം. 

His Majesty Sultan Haitham bin Tarik issues three milestone Royal Decrees reforming Oman's urban planning, sports regulations, and health specialty education sectors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  20 hours ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  20 hours ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  21 hours ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  21 hours ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  21 hours ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  a day ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  a day ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  a day ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  a day ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  a day ago