HOME
DETAILS

നിക്ഷിപ്ത താല്‍പര്യക്കാര്‍ വിദേശത്ത് നിന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചന; 'കോക്രോച്ച് പാര്‍ട്ടി' ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

  
May 23, 2026 | 10:20 AM

rajeev-chandrasekhar-alleges-foreign-conspiracy-against-cockroach-party

തിരുവനന്തപുരം: ഇന്ത്യയെയും നരേന്ദ്ര മോദി സര്‍ക്കാരിനെയും ലക്ഷ്യമിട്ട് വിദേശത്തിരുന്ന് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് 'കോക്രോച്ച് പാര്‍ട്ടി'യെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയിലെ ചില പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യയെയും Narendra Modi  സര്‍ക്കാരിനെയും ലക്ഷ്യമിട്ട് നിക്ഷിപ്ത താല്പര്യക്കാരായ ചിലര്‍ വിദേശത്തിരുന്ന് ആസൂത്രണം ചെയ്ത മറ്റൊരു ഗൂഢാലോചനയാണ് #CockroachPatry. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഇവരുടെ ശ്രമത്തിന് നമ്മുടെ 'പ്രതിപക്ഷ പാര്‍ട്ടികളിലെ' ചിലരുടെ സഹായവുമുണ്ട്.
സോഷ്യല്‍ മീഡിയയും ബോട്ടുകളും എഐയുമൊക്കെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലത്ത്, വ്യാജ വാര്‍ത്തകളും ആഖ്യാനങ്ങളും ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണ്. പുറമേയ്ക്ക് വളരെ സ്വാഭാവികമെന്ന് തോന്നിയേക്കാമെങ്കിലും, രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളാണ് ഇവയെല്ലാം.
ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ, പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൈവരിക്കുന്ന വളര്‍ച്ചയും നേട്ടങ്ങളും പല വിദേശ രാജ്യങ്ങള്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് തടയിടാന്‍ അവര്‍ ഇനിയും പലവിധ തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.
കോവിഡ് മഹാമാരി മുതല്‍ റഷ്യഉക്രെയ്ന്‍ യുദ്ധവും, യുഎസ്ഇറാന്‍ സംഘര്‍ഷവും, ആഗോള ഊര്‍ജ്ജ പ്രതിസന്ധികളും, ചൈനീസ് കടന്നുകയറ്റവും വരെ ലോകത്തിലെ വന്‍ശക്തികളെപ്പോലും ഉലച്ചുകളഞ്ഞ വലിയ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ കുറച്ചുകാലമായി ലോകം കടന്നുപോയത്. എന്നാല്‍, ഈ കൊടുങ്കാറ്റുകള്‍ക്കിടയിലും ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കാനും, നമ്മുടെ സമ്പദ്വ്യവസ്ഥയെ വളര്‍ച്ചയുടെ പാതയില്‍ മുന്നോട്ട് നയിക്കാനും പ്രധാനമന്ത്രി മോദിജിയ്ക്ക് സാധിച്ചു. 
ഇതാണ് യഥാര്‍ത്ഥ നേതൃത്വത്തിന്റെ കരുത്ത്. രാജ്യവും ലോകവും ഇത്തരം വലിയ വെല്ലുവിളികള്‍ നേരിടുമ്പോള്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ചില വിദേശ ശക്തികള്‍ക്കോ, ഇവിടുത്തെ തരംതാണ പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ക്കോ, കുറച്ചു മോദി വിരുദ്ധ കോമാളികള്‍ക്കോ ഒന്നും തന്നെ എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാനുള്ള നമ്മുടെ ഒത്തൊരുമയെയും ദൃഢനിശ്ചയത്തെയും തളര്‍ത്താന്‍ കഴിയില്ല.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതികാരം പിന്നെ ചെയ്താല്‍ മതിയോ? ഫ്രഞ്ച് പടയോട്ടത്തില്‍ അറ്റ്‌ലസ് സിംഹങ്ങളുടെ ഗര്‍ജനം നിലച്ചു; മാസ് കാണിച്ച് എംബാപ്പെ

Football
  •  4 days ago
No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  5 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  5 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  5 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  5 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  5 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  5 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  5 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  5 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  5 days ago