HOME
DETAILS

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

  
Web Desk
May 25, 2026 | 1:40 AM

change in rain warning yellow alert in nine districts today

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയോടെ കാലവർഷമെത്തിയേക്കുമെന്ന് വിലയിരുത്തൽ. ഇതിനുപുറമെ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ തുടും. ഇന്ന് ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,  തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും യേല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തെക്കുപടിഞ്ഞാറൻ കാലവർഷം നിശ്ചിത സമയത്തിന് മുൻപായി സംസ്ഥാനത്ത് എത്തിയേക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനം. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട അന്തരീക്ഷ ചുഴികളും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് കാലവർഷം നേരത്തെയാകാൻ കാരണമാകുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി.

ശക്തമായ കാറ്റും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഴ കനത്തതോടെ നദികളിലെ ജലനിരപ്പ് ഉയരുകയാണ്. ഇതിനെത്തുടർന്ന് ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ബാരേജ് ഷട്ടറുകൾ ഉടൻ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പെരിയാർ നദിയുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

 

The weather department has updated its rainfall warning for Kerala, issuing a yellow alert for nine districts today. Residents in these areas are advised to remain cautious as isolated heavy rainfall is expected.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീപാറും പോരാട്ടം സമനിലയിൽ; ജപ്പാനും സ്വീഡനും റൗണ്ട് ഓഫ് 32-ൽ; നോക്കൗട്ടിൽ ജപ്പാന് എതിരാളികൾ ബ്രസീൽ!

Football
  •  15 days ago
No Image

ടുണീഷ്യയെ തകർത്ത് നെതർലാൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാർ; ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു! ലോകകപ്പ് നോക്കൗട്ടിൽ നെതർലാൻഡ്‌സിന്റെ എതിരാളികൾ മൊറോക്കോ

Football
  •  15 days ago
No Image

സംഭലില്‍ അര്‍ധരാത്രി ബുള്‍ഡോസര്‍ ഉപയോഗിച്ച് മസ്ജിദ് പൊളിച്ചുനീക്കി

National
  •  15 days ago
No Image

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണ്‍

National
  •  15 days ago
No Image

സർക്കാർ ഒരു മാസം പിന്നിട്ടതോടെ പ്രതിപക്ഷം തെരുവിലിറങ്ങുന്നു

Kerala
  •  15 days ago
No Image

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പൂര്‍ത്തിയായി; പ്രവേശനം നേടിയത് 2.29 ലക്ഷം വിദ്യാര്‍ഥികള്‍

Kerala
  •  15 days ago
No Image

അയോധ്യ സംഭാവന തിരിമറി: കാണിക്കപ്പണം സ്ഥിരമായി മോഷ്ടിച്ചു; എസ്ബിഐ ജീവനക്കാരിലേക്കും അന്വേഷണം നീളുന്നു

crime
  •  15 days ago
No Image

തിരുവനന്തപുരം കോർപ്പറേഷനിൽ കയ്യാങ്കളി: മേയർക്കും കൗൺസിലർമാർക്കും പരിക്ക്; കൗൺസിലറുടെ തലപ്പൊട്ടി; സുഗതന്‍റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് റിലേ സമരം ഇന്നും തുടരും

Kerala
  •  15 days ago
No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  15 days ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  15 days ago