HOME
DETAILS

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംഭവം; എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി 

  
May 25, 2026 | 11:46 AM

vd satheesan said that the ldf government was behind the registration of munambam land on the waqf portal

തിരുവനന്തപുരം: മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തിന് പിന്നില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കഴിഞ്ഞ സര്‍ക്കാര്‍ പോകുന്ന പോക്കില്‍ ആ ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും, രണ്ട് മതവിഭാഗങ്ങളെ ശത്രുക്കളാക്കാനുള്ള ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് അന്നത്തെ സര്‍ക്കാര്‍ കൂട്ടുനിന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

'കഴിഞ്ഞ സര്‍ക്കാര്‍ പോണ പോക്കില്‍ ഒരു തീരുമാനമെടുത്തു. രണ്ടു മതവിഭാഗങ്ങളെ ശത്രുക്കളാക്കാനുള്ള ശ്രമമാണ് നടന്നത്. അതിന് അന്നത്തെ സര്‍ക്കാര്‍ കൂട്ടുനിന്നു. ഞങ്ങള്‍ നിങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നാണ് ഇവരെല്ലാവരും അവിടെ ചെന്ന് പറഞ്ഞത്. എന്നാല്‍ വഖഫ് ബോര്‍ഡ് പോണ പോക്കില്‍ മുനമ്പം ഭൂമി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. സാധാരണ വഖഫ് ഭൂമി രജിസ്റ്റര്‍ ചെയ്യുക അതിന്റെ മുത്തവല്ലിയാണ്. ഇവിടെ വഖഫ് ബോര്‍ഡ് തന്നെ അത് പോര്‍ട്ടലിലേക്ക് കൊടുത്തിരിക്കുകയാണ്. എന്താണ് അവരുടെ ഉദ്ദേശം? മുഖ്യമന്ത്രി ചോദിച്ചു. 

വരുന്ന സര്‍ക്കാരിന് പണികൊടുക്കാനുള്ള ശ്രമമാണ് പഴയ സര്‍ക്കാര്‍ നടത്തിയത്. വഖഫ് ഭൂമി എന്ന് സ്ഥാപിച്ച് കഴിഞ്ഞാല്‍ പിന്നെ അവിടെയുള്ളവര്‍ കയ്യേറ്റക്കാരാണ്. പിന്നെ അവരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിനും, കോടതിക്കും പാടായിരിക്കും. പുതിയ സര്‍ക്കാരിന് പത്ത് മിനുട്ട്‌കൊണ്ട് തീരുമാനം എടുക്കാതിരിക്കാന്‍ വേണ്ടിയുള്ള നീക്കമാണ് നടത്തിയത്. എന്തിനാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മുന്‍ സര്‍ക്കാരിന്റെ ആളുകള്‍ പറയണം,' മുഖ്യമന്ത്രി പറഞ്ഞു. 

മാത്രമല്ല മുനമ്പത്ത് നിന്ന് താമസക്കാരെ കുടിയൊഴിപ്പിക്കില്ലെന്നും, അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്ക് കുട പിടിക്കുകയാണ് സിപിഎം നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

V.D. Satheesan said that the LDF government was behind the registration of Munambam land on the Waqf portal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈക്കൂലി പരാതി; സർക്കാർ പ്രസവാശുപത്രിയിൽ അപ്രതീക്ഷിത പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

National
  •  2 days ago
No Image

ചോദ്യപ്പേപ്പർ ചോർച്ച: യുജിസി നെറ്റ് പരീക്ഷയും വിവാദത്തിൽ; ലക്ഷങ്ങൾ മറിച്ച് മാഫിയ, ആരോപണം നിഷേധിച്ച് എൻടിഎ

National
  •  2 days ago
No Image

കനത്ത മഴ; മലപ്പുറത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

പ്രവാസി എഞ്ചിനീയറിൽ നിന്ന് ദുബൈയിലെ ശതകോടീശ്വരനിലേക്ക്: മെറാക്കി ഗ്രൂപ്പ് ചെയർമാൻ അജയ് രാജേന്ദ്രന്റെ വിജയഗാഥ

uae
  •  2 days ago
No Image

‘ചോദ്യപേപ്പർ വിറ്റത് 2.25 ലക്ഷത്തിന്’; നെറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി 

National
  •  2 days ago
No Image

മനില വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ: ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച ഫിലിപ്പീൻസ് സ്വദേശിനി അറസ്റ്റിൽ; കുടുങ്ങിയത് ഇമിഗ്രേഷൻ പരിശോധനയ്ക്കിടയിൽ

uae
  •  2 days ago
No Image

ആഗോള നിക്ഷേപ ഭൂപടത്തിൽ ചരിത്രക്കുതിപ്പുമായി യുഎഇ; 177 ബില്യൺ ദിർഹത്തിന്റെ വിദേശ നിക്ഷേപവുമായി ലോകത്തെ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ

uae
  •  2 days ago
No Image

തീവ്രമഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

തോൽവിയിലും തലയുയർത്തി ഈജിപ്ത്, ജയിച്ചിട്ടും പ്രതിക്കൂട്ടിൽ അർജന്റീന; അർജന്റീന-ഈജിപ്ത് മത്സരം ഉയർത്തുന്ന ചോദ്യങ്ങൾ

International
  •  2 days ago
No Image

ഷാർജയിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ ചരക്കുവിമാനം തകർന്നുവീണു; അഞ്ച് ജീവനക്കാർക്കായി തിരച്ചിൽ ഊർജിതം

uae
  •  2 days ago