HOME
DETAILS

ഹർഷിനയ്ക്ക് ആശ്വാസം; മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു; സർക്കാർ ജോലിയിൽ ഇന്ന് പ്രവേശിക്കും

  
Web Desk
May 26, 2026 | 1:53 AM

harshina will join government service today

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് വർഷങ്ങളോളം ദുരിതമനുഭവിച്ച ഹർഷീനക്ക് ആശ്വാസമേകി സർക്കാർ. ജോലിയും തുടർധനസഹയാവും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വി.ഡി സതീശനും ആരോഗ്യമന്ത്രി കെ. മുരളീധരനും ഉറപ്പ് നൽകിയതായി ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. 

കോഴിക്കോട് മെഡിക്കൾ കോളജിൽ ഓഫീസ് അസിസ്റ്റൻഡ് ആയി ഹർഷിന ഇന്ന് ജോലിയിൽ പ്രവേശിക്കും. കുടുംബാംഗങ്ങൾക്കും സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ഉൾപ്പെടെയുള്ള നേതാക്കൾക്കും ഒപ്പമാണ് ഹർഷിന മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കാണാനെത്തിയത്. കൃഷിമന്ത്രി ടി. സിദ്ദിഖും ഇവർക്കൊപ്പം എത്തി മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു. തുടർനടപടികൾ ഉറപ്പാക്കുമെന്നും നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശ്വാസകരമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സമരസമിതി നേതാക്കൾ പറഞ്ഞു.

തീരാ വേദനകൾക്കും സാമ്പത്തിക പ്രയാസങ്ങൾക്കും നടുവിൽ അകപ്പെട്ട ഹർഷിനയ്ക്ക് സർക്കാർ സർവിസിൽ ജോലി നൽകാനുള്ള സർക്കാർ തീരുമാനം ആശ്വാസമായിരിക്കുകയാണ്. ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ നാൾ മുതൽ തുടരുന്ന നോവിനിടയിൽ സാമ്പത്തികപ്രയാസവും ഹർഷിനയേയും കുടുംബത്തേയും തളർത്തിയിരുന്നു.

ശാരീരിക അസ്വസ്ഥതകൾ മൂലം തുടർ ചികിത്സയ്ക്ക് പോലും പണമില്ലാതെ ദുരിതത്തിലായ കുടുംബത്തിന് വെളിച്ചമേകുന്ന തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്. ചികിത്സാ പിഴവ് വരുത്തിയ അതേ ആശുപത്രിയിൽ തന്നെയാണ് ഓഫിസ് അസിസ്റ്റന്റായി ഹർഷിനയ്ക്ക് താത്കാലിക ജോലി നൽകിയത്.

2017 നവംബർ 30നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്.  ദിവസങ്ങൾക്കുശേഷം അസഹ്യമായ വേദനയെതുടർന്ന് ചികിത്സതേടി. ആശുപത്രികൾ മാറിമാറി ചികിത്സിച്ചിട്ടും കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

2021ൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വയറ്റിൽ അഞ്ച് ഇഞ്ച് നീളത്തിൽ കത്രിക കണ്ടെത്തുന്നത്. 2022 സെപ്തംബർ 15നാണ് കത്രിക പുറത്തെടുക്കുന്നത്. അഞ്ച് വർഷം ചികിത്സക്കായി ആശുപത്രികൾ കയറിയിറങ്ങി ലക്ഷങ്ങളാണ് ചെലവായത്. വരുമാന മാർഗമായിരുന്ന ബിസിനസ് തകർന്നു. കത്രിക നീക്കം ചെയ്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ വീണ്ടും രൂക്ഷമായി.

കത്രിക താഴോട്ടിറങ്ങി മൂത്രസഞ്ചിക്ക് കേടുപറ്റിയിരുന്നു. അരയ്ക്കുതാഴെ മരവിപ്പും. കുറച്ചുസമയം നിൽക്കുമ്പോഴേക്കും അസ്വസ്ഥത തുടങ്ങും. കടുത്ത വയറുവേദനയ്ക്ക് മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ സി.ടി സ്‌കാനിൽ കത്രിക കുടുങ്ങിയ ഭാഗത്ത് കൊഴുപ്പടിഞ്ഞ് കൂടിയതായി കണ്ടെത്തിയിരുന്നു. അടിക്കടിയുള്ള ആരോഗ്യപ്രശ്നങ്ങളിൽ ഹർഷിനയും കുടുംബവും തകർന്നു. 

ജോലി ലഭിക്കുന്നതിലൂടെ കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് വീണ്ടും ചിറക് മുളയ്ക്കുകയാണ്. സമരങ്ങളിൽ കരുത്തായി നിന്നവർ അധികാരത്തിലേറിയതിനാൽ നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഹർഷിന. കേസിൽ കുറ്റക്കാർക്ക് ശിക്ഷയും അർഹമായ നഷ്ടപരിഹാരവും വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹർഷിനയും കുടുംബവും.

നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി ഹർഷിന പറഞ്ഞു. മുൻ സർക്കാർ രണ്ടുലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും തുടർചികിത്സയ്ക്കായി വന്ന ഭീമമായ ചെലവ് കണക്കിലെടുത്ത് ഹർഷിന അത് സ്വീകരിച്ചിരുന്നില്ല. തുടർചികിത്സ ഉറപ്പാക്കാനും മറ്റും മതിയായ നഷ്ടപരിഹാരം സർക്കാരിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹർഷിന പറഞ്ഞു.

Harshina, a medical negligence victim from Kerala, has received relief from the state government. After a meeting with Chief Minister Pinarayi Vijayan and Health Minister Veena George, she is set to officially join her new government job today.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  7 days ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  7 days ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  7 days ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  7 days ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  7 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  7 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  7 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  7 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  7 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  7 days ago