HOME
DETAILS

കണ്ണൂരില്‍ മരക്കൊമ്പ് വെട്ടുന്നതിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

  
May 26, 2026 | 4:13 AM

65-year-old man dies in kannur hospital after being attacked by a swarm of wasps while trimming tree branches

 

കണ്ണൂര്‍: മരക്കൊമ്പ് മുറിക്കുന്നതിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പയ്യാവൂര്‍ സ്വദേശി മരണപ്പെട്ടു. മുത്താറിക്കുളം പുളിമൂട്ടില്‍ ശശി (65) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്.

പറമ്പിലെ മരത്തില്‍ കയറി കൊമ്പ് മുറിക്കുന്നതിനിടെ അബദ്ധത്തില്‍ കടന്നല്‍ക്കൂട് ഇളകുകയും കടന്നലുകള്‍ കൂട്ടത്തോടെ ശശിയെ ആക്രമിക്കുകയുമായിരുന്നു. ശരീരമാസകലം കുത്തേറ്റ ഇദ്ദേഹത്തെ നാട്ടുകാര്‍ ഉടന്‍ തന്നെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പരിയാരത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സുഭദ്രയാണ് ഭാര്യ. സുമേഷ്, സുമിത എന്നിവര്‍ മക്കളാണ്. രമ്യ, അശോകന്‍ (ഖത്തര്‍) എന്നിവര്‍ മരുമക്കളാണ്.

 

A 65-year-old man from Payyavoor, Kannur, succumbed to his injuries at Pariyaram Medical College after being severely stung by a swarm of wasps while cutting tree branches.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  6 days ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  6 days ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  6 days ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  6 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  6 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  6 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  6 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  6 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  6 days ago