HOME
DETAILS

പള്ളിയില്‍ പോയ സമയം നോക്കി 'ആണ്‍വേഷത്തില്‍' വന്ന് കവര്‍ച്ച; കിടപ്പുരോഗിയുടെ 10 പവന്‍ കവര്‍ന്ന ഹോം നഴ്‌സും കൂട്ടുകാരിയും കുടുങ്ങിയതിങ്ങനെ

  
May 27, 2026 | 4:11 AM

male disguise and hidden inside house home nurse and fri

 


കൊച്ചി: മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വയോധികയെ ഭീഷണിപ്പെടുത്തി 10 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ഹോം നഴ്‌സും സുഹൃത്തും പിടിയില്‍. തമിഴ്‌നാട് മധുര സ്വദേശിനി സുധ ശങ്കര്‍ (38), ദിണ്ടിക്കല്‍ സ്വദേശിനി ലക്ഷ്മി (46) എന്നിവരെയാണ് മൂവാറ്റുപുഴ പൊലിസ് അറസ്റ്റ് ചെയ്തത്. അന്വേഷണം വഴിതിരിച്ചുവിടാന്‍ സിനിമ സ്‌റ്റൈലില്‍ ആണ്‍വേഷം കെട്ടിയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.

മാറാടി മഞ്ചരിപ്പടി സ്വദേശിനി മറിയാമ്മയുടെ (84) സ്വര്‍ണാഭരണങ്ങളാണ് പ്രതികള്‍ കവര്‍ന്നത്. മറിയാമ്മയുടെ വീട്ടിലെ ഹോം നഴ്‌സായ സുധയും കൂട്ടുകാരി ലക്ഷ്മിയും ചേര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ശനിയാഴ്ച തന്നെ ലക്ഷ്മി മറിയാമ്മയുടെ വീട്ടിലെത്തി ആരുമറിയാതെ ഒളിച്ചിരുന്നു.

 ഞായറാഴ്ച രാവിലെ വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി, പാന്റും ഷര്‍ട്ടും ധരിച്ച് പുരുഷ വേഷത്തിലെത്തിയ ലക്ഷ്മി വയോധികയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണം ബലംപ്രയോഗിച്ച് ഊരിയെടുക്കുകയായിരുന്നു. ഈ സമയം ഹോം നഴ്‌സായ സുധ വീട്ടിലെ ശുചിമുറിയില്‍ ഒളിച്ചിരുന്നു. മോഷണത്തിന് ശേഷം സ്വര്‍ണം വീട്ടുപറമ്പിലെ മാലിന്യം കത്തിക്കുന്ന സ്ഥലത്ത് കുഴിച്ചിട്ടാണ് ലക്ഷ്മി രക്ഷപ്പെട്ടത്.

സംഭവത്തിന് ശേഷം ലക്ഷ്മി മുമ്പ് ജോലി ചെയ്തിരുന്ന വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ സുധയുടെ ഫോണിലേക്ക് വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലിസ് ലക്ഷ്മിയുടെ താമസസ്ഥലത്തെത്തുകയും അവിടെയുള്ള മുഷിഞ്ഞ പുരുഷ വസ്ത്രങ്ങള്‍ കണ്ട് സംശയം തോന്നുകയുമായിരുന്നു.

തുടര്‍ന്ന് സമീപത്തെ പള്ളിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെ കള്ളം പൊളിഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണവിവരം പുറത്തായത്. മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുല്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.

 

A home nurse and her female accomplice were arrested in Muvattupuzha for disguising as a man and robbing 10 sovereigns of gold from a bedridden elderly woman after plotting the theft a day in advance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് വീണു, 52 വർഷത്തെ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം

Football
  •  21 hours ago
No Image

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

Football
  •  21 hours ago
No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  a day ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  a day ago
No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  a day ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  a day ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  a day ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  a day ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  a day ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  a day ago