HOME
DETAILS

കൂട്ടിരിപ്പുകാരന്‍ ആവശ്യപ്പെട്ടപ്പോള്‍ എസി ഓഫാക്കി; ധാക്കയിലെ ആശുപത്രിയില്‍ 6 നവജാതശിശുക്കള്‍ക്ക് ദാരുണാന്ത്യം

  
May 28, 2026 | 2:30 AM

dhaka-hospital-ac-turned-off-six-newborn-babies-die-tragically

ധാക്ക: ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത് 6 നവജാതശിശുക്കള്‍. അദ്ദിന്‍ ആശുപത്രി വാര്‍ഡിലാണ് സംഭവം. ജനിച്ച് ഒരു ദിവസം മുതല്‍ മൂന്നുദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. എസി ഓഫാക്കിയതിനു പിന്നാലെ കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാവുകയും മരിക്കുകയുമായിരുന്നു. 

പുലര്‍ച്ചെ 2 മണിയോടെ വാര്‍ഡിലെ ഒരു കൂട്ടിരിപ്പുകാരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആ മുറിയിലെ എസി ഏകദേശം ഒരു മണിക്കൂറോളം ഓഫാക്കിയിരുന്നു. പിന്നീട് ചൂട് അനുഭവപ്പെട്ടതോടെ എസി വീണ്ടും പ്രവര്‍ത്തിപ്പിച്ചു. പിന്നാലെ ആറ് മണിയോടെ ആദ്യത്തെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കുഞ്ഞിനെ എന്‍.ഐ.സിയുവിലേക്ക് മാറ്റിയെങ്കിലും മരിച്ചു. പിന്നാലെ മറ്റ് കുട്ടികള്‍ക്കും സുഖമില്ലാതായി. ഇവരെ ആദ്യം എന്‍.ഐ.സിയുവിലും പിന്നീട് വെന്റിലേറ്ററിലേക്കും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോള്‍ ധാക്കയിലെ താപനില ഏകദേശം 32 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. എസി ഓഫ് ചെയ്തതോടെ മുറിക്കുള്ളിലേക്ക് വായുസഞ്ചാരത്തിനുള്ള മറ്റു വഴികളുണ്ടായിരുന്നില്ല. എസിക്കുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വാതക ചോര്‍ച്ചയുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില വഷളാകാന്‍ കാരണമിതാണെന്ന്  അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ സമിതിയെ രൂപീകരിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  11 days ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  11 days ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  11 days ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  11 days ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  11 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  11 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  11 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  11 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  11 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  11 days ago