HOME
DETAILS

സഹനവും ത്യാഗവും അന്തിമ വിജയം നൽകും: സാദിഖലി തങ്ങൾ

  
May 28, 2026 | 2:42 AM

Patience and sacrifice will bring final victory Sadiqali Thangal

അല്ലാഹുവിന്റെ കൽപ്പന നിറവേറ്റാനുള്ള സഹനവും ത്യാഗവും അന്തിമ വിജയം നൽകുമെന്നാണ് പെരുന്നാൾ നൽകുന്ന പാഠമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ബലിപെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. ക്ഷമയും സമർപ്പണവും പരമമായ വിജയതീരത്തേക്ക് അടുപ്പിക്കുമെന്നത് ഉൾക്കൊണ്ടാകണം നമ്മൾ ബലിപെരുന്നാൾ ആഘോഷിക്കേണ്ടത്. 

ഐഹികമായ ഇച്ഛകളിൽ അഭിരമിക്കാതെ, പരലോക മോക്ഷം ലക്ഷ്യംവച്ചുള്ള ആഘോഷമായിരിക്കണം വിശ്വാസിയുടേത്. അല്ലാഹുവിലേക്ക് അടുക്കാനുള്ള ആത്മീയ വഴിയാണ് ഹജ്ജ്. ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ തൂവെള്ള വസ്ത്രം ധരിച്ച്, ലബ്ബൈക്ക് ഉച്ചരിച്ച് ഹജ്ജാജികൾ ഒഴുകുന്നത് ഏകനാഥനിലേക്കാണ്. പാവനമായ ഹജ്ജ് യാത്ര പുതിയ അറിവുകളും തിരിച്ചറിവുകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നത്. ഇത്തവണ ഹജ്ജിനു പോകാൻ കഴിയാതെ വീടുകളിൽ പെരുന്നാൾ ആഘോഷിക്കാൻ വിധിക്കപ്പെട്ടവരും പെരുന്നാളിന്റെ പൊരുളറിഞ്ഞ്, മനസിൽ രൂപപ്പെട്ട വിയോജിപ്പിന്റെയും വിവേചനത്തിന്റെയും മതിൽക്കെട്ടുകൾ ഇല്ലാതാക്കി അല്ലാഹുവിന്റെ പ്രീതി ലക്ഷ്യംവച്ച് ഈ ദിനം കഴിച്ചുകൂട്ടണം.

ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടങ്ങൾ പല സംസ്ഥാനങ്ങളിലും മുസ്‌ലിംകൾക്കെതിരേ കടുത്ത നിയമങ്ങൾ കൊണ്ടുവരികയാണ്. അനുഷ്ഠാനങ്ങൾക്ക് നിരോധനം പ്രഖ്യാപിക്കുകയും കായികമായ അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. പശ്ചിമ ബംഗാളിൽ നിന്നും അസമിൽ നിന്നും കേൾക്കുന്ന ഇത്തരം സംഭവങ്ങൾ മനുഷ്യത്വരഹിതവും ഭരണഘടനാവിരുദ്ധവുമാണ്. ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ സഹനത്തോടെയും ത്യാഗത്തോടെയും ജീവിക്കുകയെന്നതായിരിക്കും നമ്മുടെ നിയോഗം. അതിനും അല്ലാഹു പുണ്യം നൽകും. ചരിത്രം പകർന്നുനൽകുന്ന പാഠങ്ങൾ ഉൾക്കൊണ്ട്, നമുക്ക് പ്രതിസന്ധികളെ മറികടക്കാമെന്നും തങ്ങൾ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് വീണു, 52 വർഷത്തെ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം

Football
  •  2 days ago
No Image

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

Football
  •  2 days ago
No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  2 days ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  2 days ago
No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  2 days ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  2 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  2 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  2 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  2 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  2 days ago