HOME
DETAILS

'അഫ്രീദിയോട് ഉപമിക്കല്ലേ പ്ലീസ്'; വൈഭവ് സൂര്യവംശിയെ പുകഴ്ത്തിയ മുൻ പാക് നായകന് ഇന്ത്യൻ ആരാധകരുടെ ട്രോൾ മഴ!

  
May 29, 2026 | 5:05 AM

mohammad yousuf trolled indian fans react as former pakistan captain compares vaibhav suryavanshi with shahid afridi

മുംബൈ: ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി റൺമല തീർക്കുന്ന പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച മുൻ പാകിസ്താൻ നായകൻ മുഹമ്മദ് യൂസഫിന് സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ആരാധകരുടെ വക ട്രോൾ പൂരം. വൈഭവിന്റെ വെടിക്കെട്ട് ബാറ്റിംഗ് തന്നെ മുൻകാല സൂപ്പർ താരം ഷാഹിദ് അഫ്രീദിയുടെ യുവത്വത്തെ ഓർമ്മിപ്പിക്കുന്നു എന്ന മുഹമ്മദ് യൂസഫിന്റെ ട്വീറ്റാണ് ആരാധകരെ ചൊടിപ്പിച്ചത്. 'നാസർ മത് ലഗ' (ദൃഷ്ടി വെയ്ക്കല്ലേ) എന്ന് പറഞ്ഞാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ പാക് മുൻ നായകനെ ട്രോളുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് വേണ്ടി വെറും 29 പന്തിൽ നിന്ന് 97 റൺസ് അടിച്ചുകൂട്ടി വൈഭവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച (മെയ് 28) മുഹമ്മദ് യൂസഫ് എക്‌സിൽ (ട്വിറ്റർ) കൗമാരതാരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. വൈഭവ് ചെറുപ്പവും, നിർഭയനും, സ്ഫോടനാത്മക ബാറ്റിംഗ് ശൈലിയുള്ളവനുമാണെന്നും ക്രിക്കറ്റിന്റെ ഭാവിയാണ് ഈ ഇടംകൈയ്യൻ ബാറ്ററെന്നുമാണ് യൂസഫ് കുറിച്ചത്.

'അഫ്രീദിയുമായി താരതമ്യം ചെയ്ത് കുട്ടിയെ നശിപ്പിക്കരുത്'

എന്നാൽ കരിയറിന്റെ തുടക്കത്തിൽ തിളങ്ങുകയും പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ കൊണ്ട് വിമർശനം നേരിടുകയും ചെയ്ത ഷാഹിദ് അഫ്രീദിയുമായി വൈഭവിനെ ഉപമിച്ചത് ആരാധകർക്ക് ഒട്ടും ദഹിച്ചില്ല. യൂസഫിന്റെ ട്വീറ്റിന് താഴെ കടുത്ത ഭാഷയിലാണ് ആരാധകർ പ്രതികരിക്കുന്നത്. ഇത്തരം വിചിത്രമായ താരതമ്യങ്ങൾ നടത്തി വൈഭവിനെ 'പരിഹസിക്കരുതെന്നും', അനാവശ്യ സമ്മർദ്ദങ്ങളിലേക്ക് തള്ളിവിടരുതെന്നും ആരാധകർ കമന്റുകളിൽ ആവശ്യപ്പെടുന്നുണ്ട്.

നടപ്പുസീസണിൽ രാജസ്ഥാൻ റോയൽസിനായി തകർപ്പൻ ഫോമിലാണ് വൈഭവ് സൂര്യവംശി. ടൂർണമെന്റിൽ ഇതുവരെ 15 മത്സരങ്ങളിൽ നിന്ന് 680 റൺസ് നേടിയ താരം ഓറഞ്ച് ക്യാപ്പ് റേസിലും മുന്നിലാണ്. വൈഭവിന്റെ ബാറ്റിംഗ് മികവ് ഇന്ത്യയിൽ മാത്രമല്ല ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. അധികം വൈകാതെ തന്നെ താരം ഇന്ത്യൻ ജേഴ്‌സിയിൽ അരങ്ങേറുമെന്നാണ് വിലയിരുത്തലുകൾ.

അഫ്രീദിയുടെ ആ 16-ാം വയസ്സിലെ റെക്കോർഡ്

മുഹമ്മദ് യൂസഫ് ഓർമ്മിപ്പിച്ച 1996 ഒക്ടോബറിലെ ആ പഴയ അഫ്രീദി ചരിത്രവും വാർത്തകളിൽ നിറയുന്നുണ്ട്. അന്ന് കെനിയക്കെതിരെ വെറും 16-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ അഫ്രീദി, തന്റെ രണ്ടാം മത്സരത്തിൽ ശ്രീലങ്കക്കെതിരെ മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങി വെറും 37 പന്തിൽ നിന്ന് സെഞ്ച്വറി (ആകെ 40 പന്തിൽ 102 റൺസ്) നേടി ലോക റെക്കോർഡ് കുറിച്ചിരുന്നു. 18 വർഷങ്ങൾക്ക് ശേഷം 2014-ൽ ന്യൂസിലൻഡിന്റെ കോറി ആൻഡേഴ്സനാണ് (36 പന്തിൽ സെഞ്ച്വറി നേടി) ആ റെക്കോർഡ് മറികടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെട്രോളിനും ഡീസലിനും ബൈ; ഇനി വണ്ടിയോടിക്കാൻ ചാണകം മതി; ഗുജറാത്തിൽ വിജയകരമായി പുതിയ ഇന്ധന പരീക്ഷണം

National
  •  5 days ago
No Image

വാദി ഷായിൽ 2,000 അടി താഴ്ചയിൽ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ് 

uae
  •  5 days ago
No Image

റൊണാൾഡോയെയും, മെസ്സിയെയും നോക്കു നിങ്ങൾ; രോഹിത്-കോഹ്‌ലി വിരമിക്കൽ ചർച്ചകളിൽ കടുത്ത വിയോജിപ്പുമായി മുൻ താരം

Football
  •  5 days ago
No Image

സ്കൂൾ-കോളേജ് പാഠ്യപദ്ധതികളിൽ ലൈംഗിക വിദ്യാഭ്യാസം; വിദഗ്ധ സമിതി ശുപാർശകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം

National
  •  5 days ago
No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  5 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  5 days ago
No Image

യുഎഇയിൽ വീണ്ടും മഴ; വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

വിപണിയിൽ ആവശ്യക്കാരില്ല; വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്നത് 700 കോടി ലീറ്റർ എഥനോൾ; ആരുടെ താല്പര്യമാണ് എഥനോൾ നയം?

National
  •  5 days ago
No Image

ദുബൈ മെട്രോയിലെ 'അഴുക്കുപിടിച്ച' ബോർഡ് ചൂണ്ടിക്കാട്ടി; വൈറലായതിന് പിന്നാലെ മലയാളി യുവാവിന് ആർടിഎയുടെ ആദരം

uae
  •  5 days ago
No Image

സെമിയിൽ വീണിട്ടും വീഴാതെ എംബാപ്പെ; മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് റേസിൽ ഫ്രഞ്ച് നായകൻ മുന്നിൽ

Football
  •  5 days ago