കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 9 വയസുകാരന്‍ ശസ്ത്രക്രിയയ്ക്കിടെ മരിച്ചു; കേസെടുത്ത് പൊലിസ്
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരന്‍ മരിച്ചു. ബേഡകം സ്വദേശി അഷ്‌റഫ്- ബുഷറ ദമ്പതികളുടെ മകന്‍ ഇയാസാ(9)ണ് മരിച്ചത്. കുണ്ടംകുഴി ഗവ. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഇയാസ്.
ഉദര സംബബന്ധമായ അസുഖത്തെ തുടര്‍ന്ന് കുട്ടിക്ക് ശസ്ത്രിക്രിയയ്ക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്.
അതേസമയം, ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പൊലിസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് മെഡിക്കല്‍ രേഖകളും പരിശോധിച്ച ശേഷമായിരിക്കും മരണ കാരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുക.
Police have registered a case following the death of a nine-year-old boy during a surgical procedure at Kasaragod General Hospital. The incident has prompted an investigation into the circumstances surrounding the child's death, including whether there was any medical negligence or procedural lapse.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."