കള്ളാടിയില്‍ അപകടാവസ്ഥയില്ല; സ്ഥലം സന്ദര്‍ശിച്ച് വിദഗ്ധ സംഘം
മേപ്പാടി: കള്ളാടിയിലെ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് അപകടാവസ്ഥയില്ലെന്ന് വിദഗ്ധസംഘം. മണ്ണിടിച്ചില്‍ ദുരന്തത്തിന് പിന്നാലെ കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് പഠിക്കാനാണ് വിദഗ്ധസംഘം കള്ളാടിയിലെത്തി.
മൂന്നംഗ സമിതിയിലുള്ള കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി തമ്പിയും CESS പ്രതിനിധിയുമാണ് ദുരന്ത സ്ഥലം സന്ദര്‍ശിച്ചത്. സന്തോഷ് തമ്പി നേതൃത്വം നല്‍കുന്ന സമിതിയില്‍ ഡോ. ജൂഡ് ഇമ്മാനുവലും ഭാഗമാണ്. പ്രത്യക്ഷത്തില്‍ അപകടാവസ്ഥയിലെന്നും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംഘം.
താല്‍ക്കാലികമായി നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും വരും നാളുകളില്‍ നിര്‍മ്മാണത്തിനിടെ ബാക്കിവരുന്ന മണ്ണും ശാസ്ത്രീയമായി നീക്കം ചെയ്യാനുള്ള നടപടികളും വിദഗ്ധസംഘം പരിശോധിച്ചു. മണ്ണ് എങ്ങോട്ട് മാറ്റും എന്നുള്ളത് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഡ്രോണ്‍ സര്‍വെയും പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."