വിജയ് കൊച്ചിയില്‍ എത്തും; ഓപ്പറേഷന്‍ തൂഫാന് പിന്തുണ, മോഹന്‍ലാലിനൊപ്പം വേദി പങ്കിടും
ചെന്നൈ: കേരളത്തിന്റെ ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ന് ചെന്നൈയിലെത്തി രമേശ് ചെന്നിത്തല വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ച അരമണിക്കൂര്‍ നീണ്ടെന്നും ഓപ്പറേഷന്‍ തൂഫാനില്‍ തമിഴ്‌നാട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാംപെയിനിന്റെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ മോഹന്‍ലാലിനൊപ്പം വിജയ് ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു. മോഹന്‍ലാലും വിജയും ചേര്‍ന്ന് അഭിനയിച്ച 'ജില്ല' എന്ന സിനിമയുടെ പേരും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പരാമര്‍ശിച്ചു.
കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലേയും പൊലിസ് സംവിധാനങ്ങള്‍ ലഹരി മാഫിയയെ തകര്‍ക്കാന്‍ കൈകോര്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Actor Vijay is set to visit Kochi to extend his support for Operation Thoofan and will share the stage with Malayalam superstar Mohanlal at a special event. The programme is expected to draw significant public attention, bringing together prominent personalities in support of the initiative.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."