HOME
DETAILS

20 ബോഗികള്‍, 1452 ആളുകള്‍; കേന്ദ്രത്തിനെതിരായ സമരത്തിന് ഡല്‍ഹിയില്‍ പോകാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് സി.പി.ഐ

  
Web Desk
July 15, 2026 | 10:01 AM


തിരുവനന്തപുരം: സെപ്തംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നുള്ള സമരക്കാരെ എത്തിക്കാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുക്കാന്‍ സി.പി.ഐ. 1452 പേര്‍ക്ക് പോകാനായി 20 ബോഗികളുള്ള ട്രെയിന്‍ ഏഴുദിവസത്തേക്കാണ് വാടകയ്‌ക്കെടുക്കുക. 

തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും പാര്‍ട്ടിസഖാക്കളെ മാത്രം ഉള്‍പ്പെടുത്തിയാവും ഈ ട്രെയിന്‍ ഓടുക.  'ഡല്‍ഹി ചലോ, ബദലാവ് സരൂരി ഹേ' എന്നതാണ് സി.പി.ഐ.യുടെ സമരമുദ്രാവാക്യം.

ഓഗസ്റ്റ് 29ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിന്‍ 31 ന് ഡല്‍ഹിയിലെത്തും. തിരികെ സെപ്തംബര്‍ 2 ന് പുറപ്പെട്ട് സെപ്റ്റംബര്‍ നാലിന് തിരിച്ചെത്തും. 

18 തേഡ്ക്ലാസ് എ.സി. കമ്പാര്‍ട്ടുമെന്റുകളാണുണ്ടാകുക. രണ്ട് ബോഗി എ.സി. ഇല്ലാത്തതുമാണ്. ഒരാള്‍ക്ക് 9000 രൂപയാണ് ഇതിനായി ചെലവുവരുക. 

ട്രെയിന്‍ രണ്ടിടത്ത് മാത്രമാണ് നിര്‍ത്തുക. അധികമായുള്ള ഓരോ സ്റ്റോപ്പിനും 25,000 രൂപയാണ് റെയില്‍വേക്ക് നല്‍കേണ്ടത്. 

പത്ത് ലക്ഷം രൂപ മുന്‍കൂറായി നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് സമരക്കാരെ എത്തിക്കാനായി രണ്ട് തീവണ്ടികളാണ് പാര്‍ട്ടി ബുക്ക് ചെയ്തിരിക്കുന്നത്.

 

The Communist Party of India (CPI) has chartered a special train to transport party workers to Delhi for a protest against the Central Government. The train, consisting of 20 coaches with a capacity of 1,452 passengers, has been arranged to facilitate the participation of supporters in the demonstration.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം പ്രചരണ കാംപയിൻ: സഊദിയിൽ തുടക്കമായി

Saudi-arabia
  •  4 hours ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  6 hours ago
No Image

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

Kerala
  •  6 hours ago
No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  6 hours ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  7 hours ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  7 hours ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  7 hours ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  7 hours ago
No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  7 hours ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  7 hours ago