HOME
DETAILS

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

  
Web Desk
May 29, 2026 | 4:17 PM

Car swerved without putting indicator ambulance driver and patients relative brutally beaten up for questioning 4 people arrested

കൽപ്പറ്റ: വയനാട് വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ആംബുലൻസ് ഡ്രൈവർ ലത്തീഫ്, രോഗിയുടെ സഹോദരൻ നഫ്സീർ എന്നിവർക്കാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ നാല് പേരെ കൽപ്പറ്റ പൊലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം വെങ്ങപ്പള്ളിയിലാണ് സംഭവം നടന്നത്. മുൻപിൽ പോവുകയായിരുന്ന കാർ യാതൊരുവിധ സിഗ്നലോ ഇൻഡിക്കേറ്ററോ നൽകാതെ പെട്ടെന്ന് ആംബുലൻസിന് മുന്നിലേക്ക് വെട്ടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായിരുന്നതിനാൽ, കാർ യാത്രികരുടെ ഈ അപകടകരമായ ഡ്രൈവിംഗിനെ ആംബുലൻസ് ജീവനക്കാർ ചോദ്യം ചെയ്തു.

ഇതിൽ പ്രകോപിതരായ കാറിലുണ്ടായിരുന്ന സംഘം ആംബുലൻസ് തടഞ്ഞുനിർത്തി ഡ്രൈവർ ലത്തീഫിനെയും രോഗിയുടെ സഹോദരൻ നഫ്സീറിനെയും ക്രൂരമായി മർദിക്കുകയായിരുന്നു.

ആക്രമണം നടത്തിയ നാലുപേരും മദ്യപിച്ചിരുന്നതായി പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടുകാരും പൊലിസും ചേർന്നാണ് പ്രതികളെ സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടിയത്. ഇവർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലിസ് അറിയിച്ചു.

 

four people were arrested in kerala after they brutally assaulted an ambulance driver and a patient's relative. the altercation began when a car ahead of the ambulance suddenly swerved without using a turn signal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  15 days ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  15 days ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  15 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  15 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  15 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  15 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  15 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  15 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  15 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  15 days ago