HOME
DETAILS
MAL
ബി.ജെ.പിയുടേത് വര്‍ഗീയ അജന്‍ഡ: രമേശ് ചെന്നിത്തല
backup
September 17 2016 | 01:09 AM
തിരുവനന്തപുരം: മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുവിനെ കേവലം ഒരു ഹിന്ദു സന്യാസിയായി ചുരുക്കിക്കെട്ടാനുള്ള ബി.ജെ.പിയുടെ ശ്രമം വര്‍ഗീയത വളര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മതങ്ങള്‍ക്കതീതമായ ആത്മീയതയാണ് ഗുരുദര്‍ശനങ്ങളുടെ അടിത്തറ. ആ ഗുരുവിനെ വെറും ഒരു ഹിന്ദു സന്യാസിയായി സംഘ്പരിവാറിന്റെ കൂടാരത്തിലെത്തിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അപഹാസ്യമാണ്.
തിരുവോണത്തെ വാമന ജയന്തിയാക്കിയതുപോലുള്ള വക്രബുദ്ധിയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്നു കണ്ടറിഞ്ഞ ഗുരുവിനെ തങ്ങളുടെ മാത്രം ആളാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബി.ജെ.പി ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."