ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായിരുന്ന കോച്ചിന് 16 വര്‍ഷം കഠിനതടവ്. തിരുവനന്തപുരം സ്വദേശി മനുവിനെയാണ് 16 വര്‍ഷം കഠിന തടവിനും, 24,000 രൂപ പിഴയടക്കാനും തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്.
2021ലാണ് കേസിനാസ്പദമായ സംഭവം. ക്രിക്കറ്റ് പരിശീലനത്തിനെത്തിയ കുട്ടിയെ പ്രതി തൊട്ടടുത്ത ജിമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ നഗ്നദൃശ്യങ്ങള്‍ എടുത്ത് അയച്ച് തരാനും ആവശ്യപ്പെട്ടു. കുട്ടി ഇതിന് വഴങ്ങാതായതോടെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കുട്ടി കോച്ചിങ് സെന്റര്‍ മാറുകയും, മറ്റൊരു സ്ഥലത്ത് പരിശീലനം തുടരുകയും ചെയ്തു. വിവരങ്ങള്‍ പുറത്ത് പറയരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
പിന്നീട് 2024ല്‍ മറ്റൊരു ജില്ലയില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടി പ്രതിയെ വീണ്ടും കാണുകയും, അവിടെ വെച്ച് ബഹളം വെക്കുകയും ചെയ്തു. ഇതോടെ പീഡന വിവരം അറിഞ്ഞ സഹപ്രവര്‍ത്തകര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലിസ് സമാന രീതിയില്‍ പീഡനത്തിനിരയായ മറ്റ് അഞ്ച് പെണ്‍കുട്ടികളെ കൂടി കണ്ടെത്തിയിരുന്നു.
kerala cricket association former coach has been sentenced to 16 years for sexually assaulting female student
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."