HOME
DETAILS

'കേറിവാടാ മക്കളേ..'; വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറന്നു; ലക്ഷക്കണക്കിന് കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്

  
Web Desk
June 01, 2026 | 1:57 AM

kerala schools reopen today after summer vacation

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് തുറന്നു. പുത്തൻ ഉടുപ്പും ബാഗും കുടയുമായി വിദ്യാലയങ്ങളുടെ പടികയറാൻ ലക്ഷക്കണക്കിന് കുരുന്നുകളാണ് കാത്തിരിക്കുന്നത്. കുട്ടികളുടെ കണ്ണുകൾ ഈറനണിയാതിരിക്കാൻ വിപുലമായ ഒരുക്കങ്ങളോടെ 'കളറാക്കാൻ' തന്നെയാണ് സ്‌കൂൾ അധികൃതരുടെ തീരുമാനം. 'പാഠം 1: പുതുയുഗ വിദ്യാലയം' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ അധ്യയന വർഷം ആരംഭിക്കുന്നത്.

സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ, ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. സംസ്ഥാനതല ചടങ്ങിന് പുറമേ, എല്ലാ വിദ്യാലയങ്ങളിലും ജില്ലാ-ബ്ലോക്ക് തലങ്ങളിലും വിപുലമായ പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനോത്സവ ദിനത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സൈബർ സുരക്ഷാ പ്രതിജ്ഞയും ചൊല്ലും.

ലഭ്യമായ വിവരങ്ങൾ പ്രകാരം മൂന്ന് ലക്ഷത്തോളം പുതിയ കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസിലേക്ക് പ്രവേശനം തേടുന്നത്. ആകെ 31 ലക്ഷത്തിനും 44 ലക്ഷത്തിനും ഇടയിൽ വിദ്യാർഥികൾ ഈ അധ്യയന വർഷം വിദ്യാലയങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഠനസമയം: പുതിയ കലണ്ടർ തയ്യാർ

പഠനസമയം കൃത്യമായി ഉറപ്പാക്കുന്നതിനായി ഇത്തവണയും വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പഠന സമയ ക്രമീകരണം തന്നെയാണ് ഈ അധ്യയന വർഷവും തുടരുക.

എൽ.പി സ്‌കൂളുകൾ: 800 മണിക്കൂർ അധ്യയന സമയം. എൽ.പി ക്ലാസുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കില്ല.

യു.പി സ്‌കൂളുകൾ: 1000 മണിക്കൂർ അധ്യയന സമയം. മൂന്ന് ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും.

ഹൈസ്‌ക്കൂളുകൾ: 1200 മണിക്കൂർ അധ്യയന സമയം. ഏഴ് ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും.

കുരുന്നുകളെ വരവേൽക്കാൻ പാട്ടുകളും മിഠായികളും കളിചിരികളുമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെല്ലാം തന്നെ ഇപ്പോൾ പൂർണ്ണ സജ്ജമാണ്.

 

 

After a long two-month summer vacation, schools across Kerala are reopening today to welcome students back for the new academic year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷൻ തൂഫാൻ സംസ്ഥാനതല ഉദ്ഘാടനം നാളെ

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ബുധനാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  5 hours ago
No Image

വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി; ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിൽ, ഹോട്ടൽ ഭക്ഷണത്തിന് വില കൂടിയേക്കും

National
  •  5 hours ago
No Image

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും

Kerala
  •  6 hours ago
No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  13 hours ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  14 hours ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  14 hours ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  15 hours ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  15 hours ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  15 hours ago