മാലിന്യം ദിവസങ്ങളായി ശേഖരിച്ചില്ല; നഗരസഭ കവാടത്തിന് മുന്നിൽ മാലിന്യം തള്ളി വീട്ടുടമയുടെ പ്രതിഷേധം
തൃക്കാക്കര: വീട്ടിലെ മാലിന്യം ശേഖരിക്കാത്തതിൽ പ്രതിഷേധിച്ച് തൃക്കാക്കര നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നിൽ മാലിന്യം തള്ളി വീട്ടുടമയുടെ പ്രതിഷേധം. തൃക്കാക്കര നഗരസഭയിലെ എൻ.ജി.ഒ ക്വാർട്ടേഴ്‌സ് വാർഡിലെ താമസക്കാരനായ സുനിലാണ് നഗരസഭയ്‌ക്കെതിരേ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.
സുനിലിന്റെ വീട്ടിലെ മാലിന്യം ഒട്ടേറെ ദിവസങ്ങളായി നഗരസഭ ശേഖരിച്ചിരുന്നില്ലെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് നഗരസഭയിൽ പലതവണ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല. തുടർച്ചയായി അവഗണന നേരിട്ടതോടെയാണ് ഭരണകക്ഷി കൗൺസിലറുടെ സഹായത്തോടെ നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നിൽ തന്നെ മാലിന്യം തള്ളാൻ സുനിൽ തീരുമാനിച്ചത്. സംഭവം വാർത്തയായതോടെ നഗരസഭയുടെ മാലിന്യശേഖരണത്തിലെ വീഴ്ച്ചക്കെതിരെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി.
"Garbage had not been collected for days; a homeowner protested by dumping waste in front of the thrikakkara municipal office gate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."