HOME
DETAILS

ഗവർണർക്ക് വാഹനവ്യൂഹത്തിനായി റോഡ് തടഞ്ഞു; ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വൈകി; നടുറോഡിൽ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം 

  
Web Desk
June 01, 2026 | 9:33 AM

young man protested on the road after traffic restrictions imposed for governor vip convoy in bengaluru

ബെംഗളൂരു: വി.ഐ.പി വാഹന വ്യൂഹത്തിനായി റോഡ് അടച്ചതിന് പിന്നാലെ ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വെെകിയതിൽ നടുറോഡിൽ യുവാവിന്റെ പ്രതിഷേധം. ബെംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിലാണ് സംഭവം. അടിയന്തര സാഹചര്യമുണ്ടായിട്ടും വാഹനം തടഞ്ഞിട്ടതോടെ യുവാവ് നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. 

ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഓൾഡ് എയർപോർട്ട് റോഡ് കർണാടക ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായാണ് പൊലിസ് തട‍ഞ്ഞത്. ഇതോടെ യുവാവും ഭാര്യയും അരമണിക്കൂറോളം ട്രാഫിക്കിൽ കുടുങ്ങിക്കിടുന്നു. ഭാര്യയെ ആശുപത്രിയിലെത്തിക്കേണ്ട അടിയന്തര സാഹചര്യമുണ്ടായിരുന്നിട്ടും വാഹനം നീങ്ങാനാകാതെ വന്നതോടെയാണ് യുവാവ് കാറിൽ നിന്നിറങ്ങി റോഡിൽ ഇരുന്ന് പ്രതിഷേധിച്ചത്.

അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ സാധാരണ ദിവസങ്ങളിലും മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിനിടെയാണ് ഞായറാഴ്ച ഉച്ചയോടെ ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഏകദേശം 30 മിനിറ്റോളം പൊലിസ് റോഡ് അടച്ചത്.

ഭാര്യ കാറിനുള്ളിൽ കുടുങ്ങിയതും അടിയന്തരമായി ആശുപത്രിയിലെത്താൻ കഴിയാതിരുന്നതുമാണ് യുവാവിനെ പ്രതിഷേധത്തിലേക്ക് നയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വി.ഐ.പി യാത്രകൾക്കായി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരേ വലിയ വിമർശനമാണ് ഉയരുന്നത്.

young man protested on the road after traffic restrictions imposed for a VIP convoy caused a delay in getting his pregnant wife to the hospital."

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  6 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  6 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  6 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  6 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  6 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  6 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  6 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  6 days ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  6 days ago