HOME
DETAILS

നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തു; ഒന്നര വയസുകാരന്റെ കൊലപാതകം വിവാഹത്തിന് കുഞ്ഞ് 'ബാധ്യത'യാകുമെന്ന് കരുതി, രണ്ടാനച്ഛന്റെ ക്രൂരത പുറത്ത്

  
June 02, 2026 | 2:51 AM

thiruvananthapuram toddler murdered by stepfather in nedumangad as post-mortem reveals brutal assault

 

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണം രണ്ടാനച്ഛന്റെ ക്രൂരമായ മര്‍ദനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. അമ്മ അഖിലയുമായുള്ള വിവാഹ ജീവിതത്തിന് കുഞ്ഞ് ഒരു തടസ്സമാകുമെന്ന് കരുതി രണ്ടാനച്ഛനായ അഷ്‌കര്‍ കുട്ടിയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കുന്നു.

പ്രതിയുടെ ചവിട്ടേറ്റ് കുഞ്ഞിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. കുട്ടിയുടെ ശരീരത്തില്‍ ചെറുതും വലുതുമായ 91 മുറിവുകള്‍ ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. തലയ്‌ക്കേറ്റ ശക്തമായ അടിയില്‍ അഞ്ചിടങ്ങളില്‍ നീര്‍ക്കെട്ടുണ്ടായിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്താനായി പ്രതി ഒരു മാസത്തോളമായി പദ്ധതിയിട്ടിരുന്നതായും ഇതിന് മുന്‍പും ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പൊലിസ് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. കൊലപാതകത്തിന് പ്രേരിപ്പിച്ചതിനും മര്‍ദനം മറച്ചുവച്ചതിനും കുട്ടിയുടെ അമ്മ അഖിലയ്‌ക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദ്ദിച്ചുവെന്നാണ് അഷ്‌കര്‍ ആദ്യം പറഞ്ഞിരുന്നതെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലിസിനോട് സമ്മതിച്ചു.

 

A one-and-a-half-year-old boy in Nedumangad was brutally murdered by his stepfather, who considered the child a liability to his future married life, with the post-mortem report revealing severe internal injuries from the assault.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍, ബന്ധുക്കളുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പതിനാറുകാരന്റെ ആത്മഹത്യാ നാടകം; ഉറക്കഗുളിക കഴിച്ചെന്ന് കേട്ട് നാട്ടുകാർ ഓടി, ഒടുവിൽ കള്ളി വെളിച്ചത്താക്കി വീട്ടുകാർ

Kerala
  •  4 hours ago
No Image

തലസ്ഥാനത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇഡി; കോടതിയെ സമീപിക്കും

Kerala
  •  4 hours ago
No Image

റെസ്റ്റോറന്റില്‍ വെയിറ്റര്‍ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ചു; ലഭിച്ചത് മറ്റൊന്ന്, പാസ്പോർട്ടും വാങ്ങിവച്ചു; ക്രൂര മര്‍ദനത്തിനിരയായ പ്രവാസി തൊഴിലാളി സഹായം തേടുന്നു

oman
  •  4 hours ago
No Image

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനിമോളും മുഹ്സിനും മത്സരരംഗത്ത്; നയപ്രഖ്യാപന നന്ദിപ്രമേയ ചർച്ചയ്ക്കും ഇന്ന് തുടക്കം

Kerala
  •  5 hours ago
No Image

സിബിഎസ്ഇ പുനർമൂല്യനിർണയം: പോർട്ടലിലെ തകരാർ പരിഹരിച്ചു; ജൂൺ 6 വരെ അപേക്ഷിക്കാം

National
  •  5 hours ago
No Image

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ്: പ്രതികളായ ഉദ്യോ​ഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  5 hours ago
No Image

എ.ഡി.എം. നവീൻ ബാബുവിന്റെ മരണം: പമ്പിന് പിന്നിൽ 'അദൃശ്യ കൈകൾ'? ദുരൂഹത കൂട്ടി പങ്കാളിത്തക്കരാർ രേഖ മുക്കിയതായി സൂചന

Kerala
  •  5 hours ago
No Image

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ നടപടിക്ക് സാധ്യത; അന്വേഷണം നിർണായക ഘട്ടത്തിലേക്ക്

Kerala
  •  5 hours ago
No Image

യു.എ.ഇ വിപണിയിൽ നിന്ന് രണ്ട് കീടനാശിനികൾ പിൻവലിക്കാൻ ഉത്തരവ്

uae
  •  5 hours ago