തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍, ബന്ധുക്കളുടെ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയോട് മെഡിക്കല്‍ അധികൃതര്‍ ഗുരുതരമായ അനാസ്ഥ കാട്ടിയതായി പരാതി. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും (ICU) വാര്‍ഡിലേക്ക് മാറ്റിയ രോഗിയുടെ കാലിലാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദ് എന്ന രോഗിക്കാണ് ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നും ഈ ദുരനുഭവം ഉണ്ടായത്.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത ചികിത്സാപ്പിഴവും പരിചരണക്കുറവുമാണ് ഉണ്ടായിരിക്കുന്നതെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് രോഗിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ആശുപത്രിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Relatives of a patient protested at Thiruvananthapuram Medical College alleging severe medical negligence after maggots were found in the patient's leg following surgery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."