HOME
DETAILS

യു.എ.ഇയിൽ കാറ്റും പൊടിപടലവും; ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി വരെ എത്തും; വാരാന്ത്യത്തോടെ ചൂട് കുറയും | UAE Weather updates

  
June 02, 2026 | 3:41 AM

UAE Weather Alert as Dusty Conditions and Cooler Temperatures Expected

അബുദബി: യു.എ.ഇയിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. അതേസമയം, വാരാന്ത്യത്തോടെ രാജ്യത്ത് ചൂടിന് നേരിയ ശമനമുണ്ടാകും. കിഴക്കുനിന്നുള്ള ദുർബലമായ ന്യൂനമർദ മേഖലയുടെയും പടിഞ്ഞാറുനിന്നുള്ള ഉയർന്ന മർദമേഖലയുടെയും സ്വാധീനമാണ് നിലവിലെ കാലാവസ്ഥാ മാറ്റത്തിന് കാരണം.

വ്യാഴം, വെള്ളി ദിവസങ്ങളിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശുമെന്നതിനാൽ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ കാഴ്ചപരിധി കുറയാൻ ഇടയുണ്ട്. വ്യാഴാഴ്ച മണിക്കൂറിൽ 45 കിലോമീറ്റർ വരെയും വെള്ളിയാഴ്ച 50 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശിയേക്കാം.

തീരദേശ മേഖലകളിൽ വെള്ളിയാഴ്ചയോടെ താപനിലയിൽ നേരിയ കുറവുണ്ടാകും. ശനിയാഴ്ചയോടെ ചൂട് വീണ്ടും കുറയുമെന്നാണ് പ്രവചനം. ഉൾപ്രദേശങ്ങളിൽ താപനില 43 ഡിഗ്രി മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയും, തീരദേശങ്ങളിലും ദ്വീപുകളിലും 36 മുതൽ 41 ഡിഗ്രി വരെയും ഉയർന്നേക്കാം. പർവത മേഖലകളിൽ 32 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില.

വരും ദിവസങ്ങളിൽ അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. വ്യാഴാഴ്ചയോടെ മോശം അവസ്ഥയിലാകുന്ന കടൽ വെള്ളിയാഴ്ചയോടെ കൂടുതൽ പ്രക്ഷുബ്ധമാകും. ശനിയാഴ്ചയും ഈ സ്ഥിതി തുടർന്നേക്കും. എന്നാൽ ഒമാൻ കടൽ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

English summary : The UAE is experiencing a weather transition caused by a weak surface low-pressure system from the east and an extension of a high-pressure system from the west.

 Thursday and Friday are expected to bring dusty conditions and strong winds, which may reduce horizontal visibility, particularly in western areas. Wind speeds could reach up to 45 km/h on Thursday and up to 50 km/h on Friday.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  a day ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  a day ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  a day ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  a day ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  a day ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  a day ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  2 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  2 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  2 days ago