HOME
DETAILS

പാചകവാതക വിലക്കയറ്റത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ കേന്ദ്രത്തിന്റെ പുതിയ തന്ത്രം? എൽ.പി.ജിക്ക് പകരം എഥനോൾ സ്റ്റൗവുമായി ഗഡ്കരി

  
June 03, 2026 | 2:24 AM

centres new strategy to divert attention from lpg price hike gadkari with ethanol stoves instead of lpg

നാഗ്‌പുർ: കേന്ദ്രസർക്കാരിന്റെ എണ്ണ-പാചകവാതക വിലക്കയറ്റ നയങ്ങൾക്കെതിരെ ജനരോഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ, പ്രതിരോധ നീക്കവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പുതിയ പ്രഖ്യാപനം. വിപണിയിൽ എൽപിജി സിലിണ്ടറുകളുടെ വില സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധം കുതിച്ചുയരുന്നതിനിടെ, ഇതിന് പകരമായി 'എഥനോൾ അധിഷ്ഠിത സ്റ്റൗവുകൾ' ഉടൻ വിപണിയിലെത്തിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം. നാഗ്‌പുരിൽ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ഈ പുതിയ പ്രഖ്യാപനം നടത്തിയത്.

പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ ആഭ്യന്തര വിലക്കയറ്റത്തിൽ കേന്ദ്രസർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിലാണ്, ജനങ്ങളുടെ ശ്രദ്ധതിരിക്കാനും വിലക്കയറ്റത്തിന് ബദലായി എഥനോൾ സാങ്കേതികവിദ്യ അവതരിപ്പിക്കാനുമുള്ള ഈ നീക്കമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ.

അന്താരാഷ്ട്ര വിപണിയിലെ ഇറാൻ യുദ്ധ പശ്ചാത്തലവും അസംസ്‌കൃത എണ്ണയുടെ ലഭ്യതക്കുറവുമാണ് വാണിജ്യ സിലിണ്ടറുകളുടെയും ഇന്ധനങ്ങളുടെയും വിലക്കയറ്റത്തിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ സ്ഥിരം ന്യായം. എന്നാൽ, ഈ ജനവിരുദ്ധ വിലക്കയറ്റത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പകരം പുതിയ പരീക്ഷണങ്ങളിലേക്ക് ജനങ്ങളെ തള്ളിവിടുകയാണ് കേന്ദ്രമെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

എൽപിജിയേക്കാൾ ചെലവ് കുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമാണ് എഥനോൾ സ്റ്റൗവുകൾ എന്നാണ് മന്ത്രി ഗഡ്കരി അവകാശപ്പെടുന്നത്. കരിമ്പ്, ചോളം, മറ്റ് കാർഷിക അവശിഷ്ടങ്ങൾ എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിക്കുന്നതിലൂടെ കർഷകർക്ക് വരുമാനം ലഭിക്കുമെന്നും എൽപിജി ഇറക്കുമതിക്കായി രാജ്യം വൻതോതിൽ പണം ചെലവഴിക്കുന്നത് കുറയ്ക്കാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

ഇന്ധന മിശ്രണത്തിലെ അവകാശവാദങ്ങൾ

പെട്രോളിലെ എഥനോൾ മിശ്രണം 2014-ൽ 1.5 ശതമാനമായിരുന്നത് 2025-ഓടെ 20 ശതമാനമായി ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമായാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്. വാഹനങ്ങൾക്ക് പിന്നാലെ രാജ്യത്തെ അടുക്കളകളും ഇനി എഥനോളിലേക്ക് മാറുന്നതോടെ ഊർജസ്വയംപര്യാപ്തത കൈവരിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.

എന്നാൽ, നിലവിലുള്ള എൽപിജി സിലിണ്ടറുകളുടെ വില കുറയ്ക്കാനോ സബ്‌സിഡി പുനഃസ്ഥാപിക്കാനോ തയ്യാറാകാത്ത കേന്ദ്ര സർക്കാർ, പുതിയ സാങ്കേതികവിദ്യയുടെ പേര് പറഞ്ഞ് സാധാരണക്കാരെ വീണ്ടും പരീക്ഷണവസ്തുക്കളാക്കുകയാണോ എന്ന ചോദ്യവും ഇതിനകം ഉയർന്നു കഴിഞ്ഞു.

 

In a bid to counter public backlash over rising Liquefied Petroleum Gas (LPG) prices, the Central Government is reportedly shifting focus toward alternative energy sources. Union Minister Nitin Gadkari has introduced ethanol-run stoves as a cost-effective and eco-friendly substitute for traditional LPG cylinders.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  2 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  2 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  2 days ago