HOME
DETAILS

അണ്ണാമലൈ ബി.ജെ.പി വിട്ടു; രാജി കേന്ദ്ര നേതൃത്വം സ്വീകരിച്ചു 

  
Web Desk
June 05, 2026 | 6:01 AM

k annamalai resigns from bjp as party accepts his resignation

ചെന്നൈ: തമിഴ്‌നാട് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കെ.അണ്ണാമലൈ പാര്‍ട്ടി വിട്ടു. അദ്ദേഹത്തിന്റെ രാജി കേന്ദ്രനേതൃത്വം സ്വീകരിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള അണ്ണാമലൈയുടെ രാജി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവിന്‍ അംഗീകരിച്ചതായി ബി.ജെ.പി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

'ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ സമര്‍പ്പിച്ച രാജി  ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍ സ്വീകരിച്ചു, പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു. 

ഇന്ന് അണ്ണാമലൈ സോഷ്യല്‍ മീഡിയ വഴി ജനങ്ങളുമായി ഒരു തത്സമയ സംവാദം ('open, heart-to-heart conversation') നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ന് ഉച്ചക്കാണ് ഇതെന്നാണ് സൂചന. അതിന് തൊട്ടുമുന്‍പാണ് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വഴ്ച അണ്ണാമലൈ പാര്‍ട്ടി പ്രസിഡന്റ് നിതിന്‍ നവിനുമായും സെക്രട്ടറി ബി.എല്‍. സന്തോഷുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ഇനി തന്റെതായ ഒരു വഴി തിരഞ്ഞെടുക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സൗഹാര്‍ദ്ദപരമായ രീതിയില്‍ പാര്‍ട്ടി വിടാന്‍ അനുവദിക്കണമെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വത്തോട് അണ്ണാമലൈ വ്യക്തമാക്കിയതായി കേന്ദ്രങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അണ്ണാമലൈയോട് കാത്തിരിക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു. അതിനിടെ അണിയറയില്‍ ചര്‍ച്ചകള്‍ സജീവമായി. നിലവിലെ തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചത്. 

അതിനിടെ യുവാക്കളെ ലക്ഷ്യമിട്ട് ഒരു സംഘടന (മൂവ്‌മെന്റ്) തുടങ്ങാനുള്ള നീക്കത്തിലാണ് അണ്ണാമലൈ എന്ന സൂചന നേരത്തെ തന്നെ പുറത്തു വരുന്നുണ്ട്. സമാന ചിന്താഗതിയുള്ള ആളുകളെ ഒപ്പം കൂട്ടി ശക്തമായ ഒരു സന്നദ്ധപ്രവര്‍ത്തക ശൃംഖല (വളന്റിയര്‍ നെറ്റ് വര്‍ക്ക്) കെട്ടിപ്പടുക്കാനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിവിധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വിവിധ പ്രൊഫഷണല്‍, സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരെ ലക്ഷമിട്ടാണ് സംഘടന പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  പിന്നാലെ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നുും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കോയമ്പത്തൂരിലടക്കം അണ്ണാമലൈയെ പിന്തുണച്ച് കൊണ്ടുള്ള പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു.  അണ്ണാമലൈയുടെ ചിത്രത്തോടൊപ്പം 'Fearless Mind have No Limits' എന്ന് എഴുതിയ പോസ്റ്ററുകളാണ് കോയമ്പത്തൂരില്‍ പ്രത്യക്ഷപ്പെട്ടത്. 

കഴിഞ്ഞ കുറച്ച് കാലങ്ങളായി അണ്ണാമലൈയും, ബി.ജെ.പിയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ അധ്യായന വര്‍ഷം മുതല്‍ 9ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ത്രിഭാഷ നയം നടപ്പിലാക്കാനുള്ള സി.ബി.എസ്.ഇയുടെ തീരുമാനത്തെ അണ്ണാമലൈ പരസ്യമായി വിമര്‍ശിച്ചിരുന്നു. 

സിവില്‍ സര്‍വിസില്‍ നിന്ന് ബി.ജെ.പിയിലേക്ക് 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'കടുത്ത' ആരാധകനായിരുന്നു അണ്ണാമലൈ. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച് 2020 ലാണ് ബി.ജെ.പിയില്‍ ചേരുന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിതനായി. ഒരു വര്‍ഷത്തിനുശേഷം ബി.ജെ.പി അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനാക്കി. അന്ന് 37 വയസ്സായിരുന്നു അണ്ണാമലൈക്ക്. 2023 ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അദ്ദേഹത്തിന് ചുമതല നല്‍കിയിരുന്നു. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടു.

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം പുനരുജ്ജീവിപ്പിച്ചതോടെയാണ് അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചത്. ബി.ജെ.പി സ്വതന്ത്രമായി മത്സരിക്കുന്നതിനെയാണ് അണ്ണാമലൈ അനുകൂലിച്ചിരുന്നതെന്ന് വൃത്തങ്ങള്‍ പറയുന്നു. രാഷ്ട്രീയ അടിത്തറ വികസിപ്പിക്കുന്നതിന് ഇതാണ് നല്ലതെന്നായിരുന്നു അണ്ണമലൈയുടെ കാഴ്ചപ്പാട്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. അണ്ണാമലൈയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് പോലും ഈ പദ്ധതി ലക്ഷമിട്ടായിരുന്നുവെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

സഖ്യം പുനരുജ്ജീവിപ്പിക്കുന്നതിന് നേതൃമാറ്റം വേണമെന്ന് എ.ഐ.എ.ഡി.എം.കെ മേധാവി എടപ്പാടി കെ പളനിസ്വാമി വ്യവസ്ഥ വെച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അണ്ണാമലൈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. 

former tamil nadu bjp chief k annamalai has resigned from the party. the bjp confirmed that national president nitin nabin accepted his resignation from primary membership.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബി പഠിക്കാനായി അവർ കോടതിയും കയറി, എന്നിട്ടും...

Kerala
  •  2 hours ago
No Image

അടുത്തെത്തി രണ്ടാം ആണ്ട്: പുനരധിവാസ പട്ടികയിലില്ലാതെ ദുരന്തബാധിതർ

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് സ്‌കൂൾ തുറന്നിട്ടും ഫിറ്റ്‌നസില്ലാതെ എണ്ണായിരത്തോളം ബസുകൾ; റോഡിലിറങ്ങിയാൽ പണി കിട്ടും, പരിശോധന കർശനമാക്കി എം.വി.ഡി

Kerala
  •  3 hours ago
No Image

 ഹരജി തള്ളി, ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സി.എം.ആര്‍.എല്ലിന് തിരിച്ചടി 

Kerala
  •  3 hours ago
No Image

കെ.എ റഹ്മാൻ സ്മാരക പരിസ്ഥിതി പുരസ്കാരം: സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

Kerala
  •  4 hours ago
No Image

ഉമ്മ പകർന്നുനൽകിയ പ്രകൃതിസ്നേഹം; ലോകമെങ്ങും പച്ചപ്പ് പടർത്തി താമരശ്ശേരിയിലെ അബ്ദുൽ റഷീദും മകൾ നൂറ സൈനബും; പരിസ്ഥിതി ദിനത്തിൽ കോഴിക്കോട് കലക്ടറേറ്റിൽ കാട്ടുചെമ്പകം നട്ട് പുതിയ ദൗത്യം

Kerala
  •  4 hours ago
No Image

'ഒന്നിനും കൊള്ളാത്തവര്‍, മമതയുടെ ജനപ്രീതിയില്‍ ജയിച്ചവര്‍, ബി.ജെ.പിക്കെതിരെ പോരാടാന്‍ ത്രാണിയില്ലാത്തവര്‍' വിമത എം.എല്‍.എമാര്‍ക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

National
  •  4 hours ago
No Image

ഒഴിവുകൾ നികത്താൻ സ്ഥാനക്കയറ്റം നൽകണമെന്ന പൊതുനിയമമില്ല: സുപ്രിംകോടതി 

National
  •  4 hours ago
No Image

'ഇനിയൊരു പരീക്ഷയ്ക്ക് ധൈര്യമില്ല, അമ്മേ, അച്ഛാ... ക്ഷമിക്കണം'; നീറ്റ് വിവാദത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയുടെ കത്ത് പുറത്ത്

National
  •  4 hours ago
No Image

പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനർനിർണയത്തിന് നീക്കം; സമവായത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

Kerala
  •  4 hours ago