ഔദ്യോഗിക പകിട്ടുകൾ വേണ്ട; 'ഗാർഡ് ഓഫ് ഓണർ' നിരസിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ
തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനവേളകളിൽ തനിക്ക് പൊലിസ് നൽകിവരുന്ന 'ഗാർഡ് ഓഫ് ഓണർ' ഇനിമുതൽ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന പൊലിസ് മേധാവി റാവാഡ എ. ചന്ദ്രശേഖറെ നേരിൽ കണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തുമ്പോൾ ഗെസ്റ്റ് ഹൗസുകൾക്ക് മുന്നിലും മറ്റും പൊലിസ് ഉദ്യോഗസ്ഥർ നിരന്നുനിന്ന് സല്യൂട്ട് നൽകി സ്വീകരിക്കുന്ന പരമ്പരാഗത ചടങ്ങാണിത്. നിലവിൽ പൊലിസ് സേനയിൽ കടുത്ത ഉദ്യോഗസ്ഥ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ഇത്തരം ആചാരപരമായ ചടങ്ങുകൾക്കായി പൊലിസുകാരെ നിയോഗിച്ച് സമയം കളയേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സെക്യൂരിറ്റി ക്രമീകരണങ്ങളിൽ നേരത്തെയും വി.ഡി. സതീശൻ ലളിതവൽക്കരണം വരുത്തിയിരുന്നു. തന്റെ യാത്രാ വേളകളിൽ വലിയ വാഹനവ്യൂഹം ഒഴിവാക്കണമെന്നും, അകമ്പടിയായി പൈലറ്റും എസ്‌കോർട്ടും മാത്രം മതിയെന്നും അദ്ദേഹം ഡിജിപിക്ക് കർശന നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗാർഡ് ഓഫ് ഓണറും അദ്ദേഹം വേണ്ടെന്നുവെച്ചിരിക്കുന്നത്.
in a move rejecting official pomp and ceremony, kerala's leader of the opposition v.d. satheesan declined the formal 'guard of honour' usually provided by the police during his official visits. he stated that such ceremonial protocols are unnecessary and create a distance between public servants and the common people.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."