എം.വി.ഡി ഓഫിസുകളിലെ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം: നിയന്ത്രണം ശരിവെച്ച് ഹൈക്കോടതി
തിരുവനന്തപുരം: എം.വി.ഡി (കേരള മോട്ടോര്‍ വാഹന വകുപ്പ്) ഓഫിസുകളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായി നിജപ്പെടുത്തിയ ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ശരിവെച്ച് ഹൈക്കോടതി. ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹരജി കോടതി തള്ളി.
ഓഫിസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ഭരണനിര്‍വഹണം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഈ ക്രമീകരണമെന്ന് നിരീക്ഷിച്ചാണ് കോടതി ഹരജി തള്ളിയത്. ഓഫിസ് പ്രവര്‍ത്തനസമയം നിശ്ചയിക്കുന്നത് ഭരണപരമായ അധികാരത്തില്‍ ഉള്‍പ്പെടുന്ന കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കുലറില്‍ നിയമവിരുദ്ധമായോ യുക്തിരഹിതമായോ ഒന്നുമില്ലെന്നും കോടതി വിലയിരുത്തി.
ഓഫിസുകളില്‍ നേരിട്ടുള്ള സന്ദര്‍ശനത്തിനാണ് സമയം നിയന്ത്രിച്ചിട്ടുള്ളത്. പ്രവര്‍ത്തനസമയം മുഴുവന്‍ ഇലക്ട്രോണിക് സേവനങ്ങള്‍ ലഭ്യമാണ്- കോടതി പറഞ്ഞു. അതേസമയം, ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഓഫിസില്‍ നേരിട്ട് വരേണ്ടതില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. അപേക്ഷകള്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു.
the kerala high court upheld the transport commissioner’s circular limiting public entry in mvd offices from 10 am to 1 pm, citing administrative efficiency and smooth functioning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."