സഊദി അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട; ഭക്ഷണ ടിന്നുകളിൽ ഒളിപ്പിച്ച 6.2 കിലോ കഞ്ചാവ് പിടികൂടി
റിയാദ്: അൽ-വദിഅ അതിർത്തി കടന്ന് സഊദിയിലേക്ക് കടത്താൻ ശ്രമിച്ച 6.2 കിലോഗ്രാം കഞ്ചാവ് പിടികൂടി സക്കാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി. വാഹനത്തിൽ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഭക്ഷണസാധനങ്ങൾ അടങ്ങിയ ലോഹ ടിന്നുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവെന്ന് സാറ്റ്ക വക്താവ് ഹമൂദ് അൽ ഹർബി അറിയിച്ചു. പതിവ് പരിശോധനയ്ക്കൊടുവിലാണ് ഇവ കണ്ടെത്തിയത്. ഈ മയക്കുമരുന്ന് വാങ്ങാൻ കാത്തുനിന്ന ഒരാളും പിടിയിലായിട്ടുണ്ട്.
മയക്കുമരുന്ന തടയാൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. നിയമലംഘനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ സഊദിയിലുള്ളവർ 1910 എന്ന സെക്യൂരിറ്റി ഹോട്ട്‌ലൈൻ നമ്പറിലും 009661910 എന്ന അന്താരാഷ്ട്ര നമ്പറിലും ഇ-മെയിൽ വഴിയും വിവരങ്ങൾ കൈമാറാം. വിവരങ്ങൾ നൽകുന്നവരുടെ പേരു വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും വലിയ സാമ്പത്തിക പ്രതിഫലം നൽകുമെന്നും സാറ്റ്ക അറിയിച്ചു.
Saudi Arabia's ZATCA foils an attempt to smuggle 6.2 kg of hashish hidden inside food cans at the Al-Wadiah border crossing, leading to the arrest of the recipient.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."