സഊദി ജി.ഡി.പിയിൽ 6.3 ശതമാനം വർധനവ്; കരുത്തായി എണ്ണ മേഖലയിലെ കുതിപ്പ്
റിയാദ്: ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ സഊദിയുടെ നോമിനൽ ജി.ഡി.പിയിൽ മുൻവർഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത് 6.3 ശതമാനത്തിന്റെ വർധനവ്. ഇതോടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 1.274 ലക്ഷം കോടി സഊദി റിയാലായി ഉയർന്നു. ഈ വളർച്ചയിൽ ഏറ്റവും കൂടുതൽ സഹായിച്ചത് എണ്ണ അനുബന്ധ മേഖലകളിലുണ്ടായ വളർച്ചയാണ്. 12.3 ശതമാനത്തിന്റെ വൻ മുന്നേറ്റമാണ് ഉണ്ടായത്. റിയൽ ജി.ഡി.പിയിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3 ശതമാനം വളർച്ചയാണ് ഒന്നാം പാദത്തിൽ ഉണ്ടായത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നിയന്ത്രണവിധേയമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഇതിൽ ഏറ്റവും പ്രധാനം ഉപഭോക്തൃ വില സൂചിക 1.7 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നു എന്നതാണ്. വീട്ടുവാടക, ജലം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയിൽ 3.8 ശതമാനം വർധനവും ഗതാഗതം, റെസ്റ്റോറന്റ്, താമസം എന്നിവയിൽ 1 ശതമാനം വർധനവുമാണ് ഉണ്ടായത്. തൊഴിലില്ലായ്മ നിരക്കിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025ന്റെ മൂന്നാം പാദത്തിൽ 7.5 ശതമാനമായിരുന്ന സ്വദേശി തൊഴിലില്ലായ്മ നിരക്ക് നാലാം പാദത്തിൽ 7.2 ശതമാനമായി കുറഞ്ഞു. കൂടാതെ ചെറുകിട സംരംഭങ്ങൾക്കുള്ള ധനസഹായത്തിലും രാജ്യം വളർച്ച കൈവരിച്ചു. രാജ്യത്തിന്റെ ഈ വളർച്ച ഞെട്ടിപ്പിക്കുന്ന തരത്തിലാണ്.
Saudi Arabia's nominal GDP recorded a 6.3 percent year-on-year growth to reach SR1.274 trillion in Q1 2026, driven by a 12.3 percent surge in oil activities alongside a significant drop in citizen unemployment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."