HOME
DETAILS

സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് മൂന്ന് വർഷം കൊണ്ടുണ്ടായത് വമ്പൻ നേട്ടം; പുതിയ ട്രെൻഡായി ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, വിപണി കീഴടക്കാൻ 'ജെൻ സി' തലമുറയും

  
Web Desk
June 11, 2026 | 1:38 PM

gold investors see huge gains in three years as lightweight jewellery emerges as top trend among gen z

ഷാർജ: ആഗോള വിപണിയിലെ കടുത്ത സാമ്പത്തിക-ഭൗമരാഷ്ട്രീയ ചാഞ്ചാട്ടങ്ങൾക്കിടയിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിനുള്ള ജനപ്രീതി പ്രവാസലോകത്ത് കുതിച്ചുയരുന്നു. മൂന്ന് വർഷം മുമ്പ് സ്വർണ്ണത്തിൽ പണം നിക്ഷേപിച്ചവർക്ക് നിലവിൽ വൻ ലാഭമാണ് കൊയ്യാൻ സാധിച്ചിട്ടുള്ളതെന്ന് യുഎഇയിലെ പ്രമുഖ സ്വർണ്ണാഭരണ വ്യാപാരികൾ വ്യക്തമാക്കുന്നു. ഷാർജയിൽ നടക്കുന്ന 57-ാമത് വാച്ച് & ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയിൽ പങ്കെടുത്ത പ്രമുഖ വ്യാപാരികളാണ് ഉപഭോക്താക്കളുടെ മാറുന്ന വാങ്ങൽ രീതികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്.

മൂന്ന് വർഷം മുമ്പ് വിപണിയിൽ സ്വർണ്ണം വാങ്ങിയവർ ഔൺസിന് ഏകദേശം 6,610 ദിർഹം ആണ് നൽകിയിരുന്നതെങ്കിൽ, നിലവിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 16,526 ദിർഹം എന്ന നിരക്കിലേക്ക് വരെ ഉയർന്നിരുന്നു. നിലവിലെ ചെറിയ തിരുത്തലുകൾക്ക് ശേഷവും സ്വർണ്ണവില ഔൺസിന് 4,101 ഡോളർ എന്ന ഉയർന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് നിക്ഷേപകർക്ക് രണ്ടര ഇരട്ടിയോളം മികച്ച റിട്ടേൺസ് സമ്മാനിച്ചതായി ജവ്‌ഹാര ജ്വല്ലറിയുടെ സ്ഥാപകനായ മുഹമ്മദ് തംജിദ് അബ്ദുള്ള ഖലീജ് ടൈംസിനോട് പറഞ്ഞു.

സ്വർണ്ണം ഇനി വെറും അലങ്കാരമല്ല; 'പാർക്കിംഗ് സ്പേസ്' എന്ന് ജെൻ സി

പരമ്പരാഗതമായി അമ്മമാരും മുത്തശ്ശിമാരും ധരിച്ചിരുന്ന ഭാരമേറിയതും വലിപ്പമേറിയതുമായ സ്വർണ്ണാഭരണങ്ങളോടുള്ള താല്പര്യം പുതിയ തലമുറയ്ക്ക് കുറയുന്നതായാണ് ജ്വല്ലറി ഉടമകളുടെ നിരീക്ഷണം. പുതിയ കാലത്തെ യുവാക്കൾ (Gen Z) സ്വർണ്ണത്തെ വെറും ഒരു അലങ്കാര വസ്തുവായിട്ടല്ല കാണുന്നത്. മറിച്ച്, തങ്ങളുടെ കയ്യിലുള്ള അധികപ്പണം സുരക്ഷിതമായി സൂക്ഷിക്കാനുള്ള മികച്ചൊരു 'പാർക്കിംഗ് സ്ഥലമായി' അവർ സ്വർണ്ണത്തെ തിരിച്ചറിഞ്ഞിരിക്കുന്നു.

വില വർദ്ധനവ് കണക്കിലെടുത്ത് ഭാരം കുറഞ്ഞതും (Lightweight) ലളിതവും എന്നാൽ മോടിയുള്ളതുമായ ആഭരണങ്ങളാണ് യുവാക്കൾ ഇപ്പോൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്. റെഡിമെയ്ഡ് ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ, തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് ഡിസൈൻ ചെയ്യുന്ന പേഴ്സണലൈസ്ഡ് അല്ലെങ്കിൽ കസ്റ്റമൈസ്ഡ് ആഭരണങ്ങൾക്കാണ് വിപണിയിൽ ഇപ്പോൾ ഡിമാൻഡ് കൂടുതലെന്ന് റഹ്മ അൽഷംസി ജ്വല്ലറിയുടെ മൂന്നാം തലമുറ ഉടമയായ മുഹമ്മദ് റഹ്മ അൽഷംസി അഭിപ്രായപ്പെട്ടു.

Gold investors have recorded significant returns over the past three years, while lightweight jewellery is gaining popularity among Gen Z consumers, reshaping trends in the jewellery market.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടീമിലെ രണ്ട് താരങ്ങള്‍ക്ക് പരുക്ക്; മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി

Football
  •  4 hours ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ശാപം! ഒരു ജനതയെ മുഴുവൻ കണ്ണീരിലാഴ്ത്തി ആന്ദ്രെ എസ്‌കോബാറിന്റെ ജീവനെടുത്ത ആ സെൽഫ് ​ഗോൾ; In-Depth Story

Football
  •  4 hours ago
No Image

ദുബൈയിൽ വീണ്ടുമൊരു വിസ്മയ നഗരം; 200 ബില്യൺ ദിർഹത്തിന്റെ വമ്പൻ മാസ്റ്റർപ്ലാനുമായി ഇമാർ പ്രോപ്പർട്ടീസ്

uae
  •  4 hours ago
No Image

കൊല്ലപ്പെട്ട ഇന്ത്യൻ നാവികൻ അവസാന ഫോൺ വിളിയിൽ പറഞ്ഞത്- "അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് കപ്പൽ ഹോർമുസിലേക്ക് നീങ്ങി"; അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

National
  •  4 hours ago
No Image

നിപ:കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, കണ്‍ട്രോള്‍ റൂം തുറന്നു

Kerala
  •  4 hours ago
No Image

കെ.എസ്.ആര്‍.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര: ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

Kerala
  •  4 hours ago
No Image

കങ്കാരുക്കളെ കടിച്ചുകീറി ബംഗ്ലാ കടുവകൾ; 23 വർഷമായി ആരും തൊടാത്ത ആ മഹാ നാണക്കേട് ഒടുവിൽ ഓസ്ട്രേലിയക്ക്; ഏകദിന ചരിത്രം മാറ്റിമറിച്ച് ബംഗ്ലാദേശ്!

Cricket
  •  4 hours ago
No Image

"കാറല്ല, കിണറാണ് താരം"; ജലക്ഷാമം മാറ്റിയെഴുതുന്ന ഉത്തർപ്രദേശിലെ വിവാഹ സങ്കൽപ്പങ്ങൾ

National
  •  5 hours ago
No Image

ദുബൈയിൽ വ്യാജ ബാങ്ക് ആപ്പ് തട്ടിപ്പ്; പ്രവാസിയുടെ 8 ലക്ഷം ദിർഹം ലോൺ തുക കവർന്നു, പോലീസ് മുന്നറിയിപ്പ്

uae
  •  5 hours ago
No Image

19കാരന് ഐഐടി കാണ്‍പൂരില്‍ ജോലി- സി.ബി.എസ്.ഇ പോര്‍ട്ടലിലെ ക്രമക്കേട് കണ്ടെത്തിയ പ്ലസ്ടുകാരന് അംഗീകാരം

National
  •  5 hours ago