പുതിയ ഡിജിറ്റൽ സാമ്പത്തിക സംരംഭങ്ങൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ; ലക്ഷ്യമിടുന്നത് മൂന്ന് ലക്ഷത്തോളം കമ്പനികളുടെ എഐ ശാക്തീകരണവും സ്മാർട്ട് സുരക്ഷയും
ദുബൈ: ആഗോള സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെയും ആസ്ഥാനമെന്ന നിലയിലുള്ള ദുബൈയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്ന പ്രഖ്യാപനങ്ങളുമായി ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഭാവി സാങ്കേതിക വികസനത്തിനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്കുമുള്ള ഉന്നത സമിതിയുടെ യോഗത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ആഗോള പ്രതിഭകളെ ആകർഷിക്കൽ, സ്റ്റാർട്ടപ്പുകൾ, സ്മാർട്ട് സുരക്ഷാ സംവിധാനങ്ങൾ എന്നിവ മുൻനിർത്തിയുള്ള വൻകിട പദ്ധതികൾക്ക് അദ്ദേഹം അംഗീകാരം നൽകി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തിന് അനുസൃതമായി, ഇമാറാത്തിന്റെ ആഗോള മത്സരശേഷി വർദ്ധിപ്പിക്കുകയാണ് പുതിയ സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
2.95 ലക്ഷം കമ്പനികളെ മാറ്റിയറിക്കാൻ 'ഏജന്റിക് AI'
പരമ്പരാഗതമായ AI ടൂളുകളിൽ നിന്ന് മാറി, സ്വയം തീരുമാനങ്ങളെടുക്കാനും നിർദ്ദിഷ്ട ചുമതലകൾ നിർവ്വഹിക്കാനും ശേഷിയുള്ള 'ഏജന്റിക് AI' (Agentic AI) സാങ്കേതികവിദ്യയിലേക്ക് ദുബൈ ചുവടുമാറുകയാണെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. ബിസിനസ്സ് മേഖലകളിൽ നവീകരണം ത്വരിതപ്പെടുത്താൻ ലക്ഷ്യമിടുന്ന ഈ പരിവർത്തന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്.
- ദുബൈയിലെ 2,95,000 കമ്പനികളെ അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ശാക്തീകരിക്കുക.
- അടുത്ത 2 വർഷത്തിനുള്ളിൽ 100 സ്പെഷ്യലൈസ്ഡ് AI അസിസ്റ്റന്റുകളെ വികസിപ്പിച്ചു വിതരണം ചെയ്യുക.
- പുതിയതായി 50 Agentic AI കമ്പനികൾ സ്ഥാപിക്കുന്നതിന് പൂർണ്ണ പിന്തുണ നൽകുക.
- ദുബൈ പൊലിസിന് കണ്ണായി "ഡിജിറ്റൽ ട്വിൻ സിസ്റ്റം"
നഗരത്തിലെ സുരക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ദുബൈ പൊലിസിന് വേണ്ടി വികസിപ്പിച്ച "ഡിജിറ്റൽ ട്വിൻ സിസ്റ്റം" പദ്ധതിക്ക് യോഗം അംഗീകാരം നൽകി. തത്സമയ ഡാറ്റ വിശകലനവും നിരീക്ഷണവും സാധ്യമാക്കുന്ന ഈ സംവിധാനത്തിന്റെ ആദ്യ പൈലറ്റ് ഘട്ടത്തിൽ ദുബൈയിലുടനീളമുള്ള 150 ക്യാമറകളെയാണ് സംയോജിപ്പിച്ചിരിക്കുന്നത്. ഇത് ഫീൽഡ് പ്രതികരണങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ പൊലിസിനെ സഹായിക്കും.
Sheikh Hamdan has approved major digital economy initiatives aimed at empowering nearly 300,000 companies through AI adoption, smart security solutions, and advanced digital transformation programs in Dubai.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."