HOME
DETAILS
MAL
കൊടിക്കുന്നില്‍ സുരേഷ് ജിഫ്‌രി തങ്ങളെ സന്ദര്‍ശിച്ചു
June 12, 2026 | 3:34 PM
കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എം.പി സമസ്ത ആസ്ഥാനവും സുപ്രഭാതം ഓഫിസും സന്ദര്‍ശിച്ചു. രാവിലെ ഫ്രാന്‍സിസ് റോഡ് സമസ്ത ആസ്ഥാനത്തെത്തിയ അദ്ദേഹം സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സുപ്രഭാതം ഓഫിസിലെത്തിയ അദ്ദേഹത്തെ സുപ്രഭാതം ഡയറക്ടറും സമസ്ത സെക്രട്ടറിയുമായ കെ. ഉമര്‍ ഫൈസി മുക്കം, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, മാനേജിങ് എഡിറ്റര്‍ ടി.പി ചെറൂപ്പ, എസ്.കെ.ഐ.എം.വി.ബി എക്‌സിക്യൂട്ടീവ് അംഗം ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, സുപ്രഭാതം ഡി.ജി.എം വി. അസ്ലം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."