അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ നിതിന്റെ ആത്മഹത്യ: ഒരാള്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യു.പി നോയിഡ സ്വദേശി സൗരവ് (24) ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ലോണ്‍ ആപ്പ് ടെലികോളറാണ് സൗരവ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.കേസില്‍ നേരത്തെ മൂന്നു പേര്‍ അറസ്റ്റില്‍ ആയിരുന്നു. ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തര്‍ പ്രദേശ് സ്വദേശികള്‍ ആയ പ്രശാന്ത് കേവല്‍, ഋഷികേശ് തിവാരി എന്നിവര്‍ ആണ് നേരത്തെ അറസ്റ്റില്‍ ആയത്.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി,പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജീവന്‍ ജോര്‍ജ് ആണ് ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്.
അതേസമയം, രാജിന്റെ മരണത്തില്‍ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ജാമ്യഅപേക്ഷയില്‍ ഡോ. റാം മുന്‍കൂര്‍ വാദിച്ചത്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 10നാണ് നിതിന്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. എന്നാല്‍ കേസിലെ ഒന്നാം പ്രതിയും കോളജ് അധ്യാപകനുമായിരുന്ന ഡോ. എം.കെ.റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലിസിനായിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വാക്കാല്‍ നിര്‍ദ്ദേശമുള്ളതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."