HOME
DETAILS

മേഖലയിലെ അനിശ്ചിതത്വങ്ങൾ പദ്ധതികളെ ബാധിക്കില്ല; അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനം കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് ദുബൈ എയർപോർട്ട്‌സ് മേധാവി

  
June 12, 2026 | 1:02 PM

al maktoum airport expansion on track despite regional uncertainties says dubai airports chief

ദുബൈ: യുഎസ്-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ദുബൈയിലെ വ്യോമയാന മേഖലയുടെ ദീർഘകാല വികസന പദ്ധതികളിൽ യാതൊരുവിധ മാറ്റവുമുണ്ടാകില്ലെന്ന് ദുബൈ എയർപോർട്ട്‌സ് സിഇഒ പോൾ ഗ്രിഫിത്ത്‌സ്. ഇമാറാത്തിലെ അതിബൃഹത്തായ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട വികസന പ്രവർത്തനങ്ങൾ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കുമെന്നും വിമാനത്താവളത്തിന്റെ ഭാവി കാഴ്ചപ്പാട് ശക്തമായ പാതയിലാണെന്നും അദ്ദേഹം അറിയിച്ചു.

മേഖലയിലെ യുഎസ്-ഇസ്റാഈൽ-ഇറാൻ വെടിനിർത്തൽ നിലവിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും, കഴിഞ്ഞ കുറച്ചാഴ്ചകളായി നിലനിന്നിരുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ദുബൈയിലെ പദ്ധതികളെ സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ നിലപാട് വ്യക്തമാക്കിയത്.

പദ്ധതികൾ മാറ്റമില്ലാതെ മുന്നോട്ട്; ദുബൈ എപ്പോഴും ഇങ്ങനെയാണ്

സമീപകാല സംഭവവികാസങ്ങൾ ദുബായിന്റെ വ്യോമയാന പദ്ധതികളിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ ഉത്തരം.

"എന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം ഇത്തരം അനിശ്ചിതത്വത്തിന്റെ നിമിഷങ്ങൾ വന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പതറാതെ നിക്ഷേപം തുടരാനും, കെട്ടിപ്പടുക്കാനും, ദീർഘവീക്ഷണത്തോടെ മുന്നോട്ട് നോക്കാനുമുള്ള ആത്മവിശ്വാസം നിലനിർത്തുക എന്നതാണ് പ്രധാനം. ദുബൈ എപ്പോഴും ചെയ്തിട്ടുള്ളത് അതാണ്, ഞങ്ങൾ അത് തുടർന്നും ചെയ്യും." പോൾ ഗ്രിഫിത്ത്‌സ് വ്യക്തമാക്കി.

ദുബൈയിലെ വ്യോമയാന മേഖലയുടെ ഭാവിയിലുള്ള തന്റെ ആത്മവിശ്വാസം എക്കാലത്തെയും പോലെ ശക്തമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2032 ഓടെ ഒന്നാം ഘട്ടം പൂർത്തിയാകും

ദുബൈ എയർപോർട്ട്‌സിന്റെ മാസ്റ്റർ പ്ലാൻ അനുസരിച്ച്, 2013 മുതൽ അൽ മക്തൂം വിമാനത്താവളത്തിൽ പാസഞ്ചർ സർവീസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, രണ്ടാം ഘട്ട വിപുലീകരണത്തോടെ പ്രതിവർഷം 150 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ഇത് മാറും. പദ്ധതിയുടെ ഒന്നാം ഘട്ടം 2032 ഓടെ പൂർത്തിയാകും. ഒന്നാം ഘട്ടം പ്രവർത്തനക്ഷമമാകുന്നതോടെ നിലവിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) നിന്നുള്ള എല്ലാ ഫ്ലൈറ്റ് സർവീസുകളും ഘട്ടഘട്ടമായി അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റാൻ തുടങ്ങും.

മേഖലയിലെ താൽക്കാലിക പ്രതിസന്ധികൾ ദുബൈയിലെ ആഗോള വ്യോമയാന ഹബ്ബെന്ന പദവിയെയോ ദീർഘകാല നിക്ഷേപങ്ങളെയോ ബാധിക്കില്ലെന്ന ശക്തമായ സന്ദേശമാണ് വിമാനത്താവള മേധാവിയുടെ ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.

Dubai Airports CEO has reaffirmed that the expansion of Al Maktoum International Airport will be completed on schedule despite ongoing regional uncertainties. The mega project remains a key part of Dubai’s long-term aviation growth strategy.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  3 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  3 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  3 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  3 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  3 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  3 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  3 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  3 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  3 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  3 days ago