HOME
DETAILS

ആ ഭാരമിറക്കാൻ സ്വന്തം കാണികൾക്ക് മുന്നിലെങ്കിലും ജയിക്കണം, കാനഡയ്ക്ക്

  
Web Desk
June 12, 2026 | 2:27 PM

canada set to first match in FIFA Worldcup 2026 against bosnia

ടൊറന്റോ: കളിച്ചത് രണ്ട് ലോകകപ്പുകൾ, 1986ലും 2022ലും. ഇതിൽ ഇറങ്ങിയ ആറ് മത്സരങ്ങളിലും കാനഡ വഴങ്ങിയതാവട്ടെ തോൽവി മാത്രം. ഇത്തവണ സ്വന്തം സ്‌റ്റേഡിയമായ ടൊറന്റോയിൽ ബൂട്ടുകെട്ടാനിറങ്ങുന്ന കനേഡിയൻ ടീമിന് കാണികൾക്ക് മുന്നിൽ വച്ചെങ്കിലും ആ തോൽവി ഭാരമങ്ങ് മായ്ച്ചുകളയണം. ഗ്രൂപ്പ് ബിയിൽ തങ്ങളുടെ ആദ്യ മത്സരത്തിലെ എതിരാളികൾ താരതമ്യേന ദുർബലരായ ബോസ്‌നിയ കൂടിയാവുമ്പോൾ വിജയമാർഗ്ഗം എളുപ്പമാണെന്നാണ് കണക്കുകൂട്ടൽ. ഇന്ന് രാത്രി 12.30നാണ് മത്സരം. 
1986ലെ മെക്‌സിക്കൻ ലോകകപ്പിലൂടെയാണ് ലോക ഫുട്‌ബോൾ ഭൂപടത്തിൽ കാനഡ വരവറിയിച്ചത്. പക്ഷേ, ഗ്രൂപ്പ് സ്റ്റേജിൽ സോവിയറ്റ് യൂനിയനോടും ഫ്രാൻസിനോടും ഹംഗറിയോടും ഒന്ന് പൊരുതാൻ പോലും കഴിയാതെ കീഴടങ്ങി. പിന്നീട് 36 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ലോകകപ്പ് മാമാങ്കത്തിലെത്തുന്നത്. 2022ലെ ഖത്തർ ലോകകപ്പിൽ ബെൽജിയവും ക്രോയേഷ്യയും മൊറോക്കോയും ടീമിനെ തരിപ്പണമാക്കിയപ്പോൾ വീണ്ടും നോക്കൗട്ട് കാണാതെ പുറത്ത്. ഇത്തവണയും ഒരു ഗോൾ പോലും കനേഡിയൻ താരങ്ങളുടെ ബൂട്ടിൽ നിന്ന് പിറന്നില്ല. മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ എതിർ വലയിൽ ഗോൾ ചെന്നെത്തിയെങ്കിലും അത് കനേഡിയൻ താരത്തിന്റെ ബൂട്ടിൽ നിന്നായിരുന്നില്ല. എതിർ താരം നായെഫ് അഗ്വേർഡിന്റെ സെൽഫ് ഗോളാണ് അന്ന് ടീമിന്റെ തോൽവിഭാരം 1-2 ആക്കി കുറച്ചത്. 
ഇത്തവണ പരിശീലകൻ ജെസ്സി മാർഷിന് കീഴിൽ ടീമിന്റെ മാറ്റം പ്രകടമാണ്. ടീമിന്റെ ചുമതലയേറ്റെടുത്ത് രണ്ട് മാസത്തിനുള്ളിൽ ടീമിനെ കോപ അമേരിക്ക സെമി ഫൈനലിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്. 

പരുക്കിന്റെ പിടിയിൽ നിന്ന് മോചിതരാവാതെ....

നിലവിൽ പരുക്കുകൾ ഏറെയുള്ളതിനാൽ വലിയ പ്രതീക്ഷയിലല്ല കനേഡിയൻ ടീം. ലോകകപ്പ് സന്നാഹത്തിൽ കാനഡയുടെ ആദ്യ ഗോൾ നേടിയ ക്യാപ്റ്റൻ അൾഫോൺസോ ഡേവിസ് പരുക്കുകാരണം ആദ്യ മത്സരത്തിൽ കളിക്കില്ല. ഇതോടെ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്. 
ചാംപ്യൻസ് ലീഗ് സെമി ഫൈനലിനിടെയാണ് താരത്തിന് പരുക്കേറ്റത്. മാർസലോ ഫ്‌ളോറസ്, മോയ്‌സ് ബോംബിറ്റോ എന്നിവരും ആദ്യ മത്സരത്തിനില്ല. അതേസമയം ജൊനാഥൻ ഡേവിഡിനായിരിക്കും ഈ സാഹചര്യത്തിൽ ടീമിന്റെ ആക്രമണത്തിന്റെ ചുമതല. കനേഡിയൻ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ് ഡേവിഡ്. 39 ഗോളുകളാണ് ഇതുവരെ അടിച്ചിട്ടുള്ളത്. 
ബോസ്‌നിയ പക്ഷേ ഒട്ടും കരുത്ത് കുറഞ്ഞവരല്ല. ഇറ്റലിക്കെതിരേയുള്ള അവരുടെ പ്രകടനം ഫുട്‌ബോൾ ലോകത്തെ സർപ്രൈസായിരുന്നു. എഡിൻ സെക്കോയിലാണ് ടീമിന്റെ പ്രതീക്ഷ. ടീമിലെ വെറ്ററനും സെക്കോയാണ്. കൂടുതൽ യുവത്വമാണ് ബോസ്‌നിയയുടെ കരുത്ത്. 
ഗ്രൂപ്പ്ഘട്ടം കടക്കണമെങ്കിൽ സെക്കോയുടെ മികച്ച പ്രകടനം ടീമിന് ആവശ്യമാണ്. സെക്കോയെ കൂടാതെ ഇത്തവണ ടീമിലുള്ള കഴിഞ്ഞ ലോകകപ്പിലെ ഏക താരം പ്രതിരോധ നിരയിൽ സീഡ് കൊലസിനാക് ആണ്. കാനഡയ്‌ക്കെതിരേ ജയത്തിൽ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നുമില്ല. എന്നിരുന്നാലും സ്വന്തം തട്ടകത്ത് ജയിച്ച് ആ തോൽവി ഭാരത്തിന് അറുതി വരുത്താനുള്ള ഒരുക്കത്തിലാണ് ആതിഥേയർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

96 വർഷത്തെ ചരിത്രത്തിലാദ്യം; മെക്സിക്കോയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും നാണക്കേടിന്റെ ലോക റെക്കോർഡ്!

Football
  •  4 hours ago
No Image

സോഷ്യൽ മീഡിയ റീൽസിനായി അപകടകരമായ സ്റ്റണ്ട്; യുവതിക്ക് കനത്ത പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഗുരുതര വീഴ്ച; ഒന്നരവയസുകാരന്റെ ജീവൻ രക്ഷിക്കാമായിരുന്നു, അമ്മൂമ്മയുടെ ഫോൺ കോൾ പുറത്ത്

Kerala
  •  4 hours ago
No Image

ദുബൈയിലെ ചുവപ്പഴക് ക്യാമറയിലാക്കാം; 'ഫ്ലേം ട്രീ' ഫോട്ടോഗ്രാഫി മത്സരവുമായി ദുബൈ അധികൃതർ, സമ്മാനത്തുക 30,000 ദിർഹം

uae
  •  5 hours ago
No Image

ദുബൈ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് തുറന്ന കസ്റ്റംസ് ഞെട്ടി; ഉള്ളിൽ നൂറുകണക്കിന് ജീവനുള്ള വന്യജീവികൾ

uae
  •  5 hours ago
No Image

പസഫിക്കിൽ എൽ നിനോ ഔദ്യോഗികമായി സ്ഥിരീകരിച്ചു; ആശങ്കയോടെ ഇന്ത്യൻ കാലവർഷം, ഐഒഡി നിലവിൽ ന്യൂട്രൽ

National
  •  5 hours ago
No Image

ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ക്രൂരവും നാടകീയവുമായ മത്സരം; ചോരപ്പുഴ ഒഴുകിയ 'ബാറ്റിൽ ഓഫ് നൂറംബർഗ്' ഓർമ്മകൾ പുതുക്കുമ്പോൾ

Football
  •  5 hours ago
No Image

മേഖലയിലെ അനിശ്ചിതത്വങ്ങൾ പദ്ധതികളെ ബാധിക്കില്ല; അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനം കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് ദുബൈ എയർപോർട്ട്‌സ് മേധാവി

uae
  •  5 hours ago
No Image

കാട്ടാക്കടയില്‍ ബേക്കറിയിലെ ഓറഞ്ച് ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം; കട അടപ്പിച്ചു

Kerala
  •  5 hours ago
No Image

ലോക റെക്കോർഡ് തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ; ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര തോറ്റെങ്കിലും ചരിത്രനേട്ടവുമായി സൂപ്പർ താരം

Cricket
  •  6 hours ago