HOME
DETAILS

ദുബൈയിലെ ചുവപ്പഴക് ക്യാമറയിലാക്കാം; 'ഫ്ലേം ട്രീ' ഫോട്ടോഗ്രാഫി മത്സരവുമായി ദുബൈ അധികൃതർ, സമ്മാനത്തുക 30,000 ദിർഹം

  
June 12, 2026 | 1:45 PM

dubai launches flame tree photography contest with dh30000 prize pool

ദുബൈ: വേനൽക്കാലത്ത് ദുബൈയിലെ തെരുവുകളിലും പാർക്കുകളിലും ചുവപ്പ് പരത്തി പൂത്തുനിൽക്കുന്ന വാക മരങ്ങളുടെ ഭംഗി ക്യാമറയിൽ പകർത്താൻ താല്പര്യമുണ്ടോ? എങ്കിൽ നിങ്ങൾക്ക് കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങളാണ്. ഈ വർഷത്തെ 'ഫ്ലേം ട്രീ സീസൺ ഫോട്ടോഗ്രാഫി മത്സരം' ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി.

പ്രശസ്തമായ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡുമായി (HIPA) സഹകരിച്ച് നടത്തുന്ന മത്സരത്തിൽ ആകെ 30,000 ദിർഹത്തിന്റെ (ഏകദേശം 6.8 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.

ആകർഷകമായ സമ്മാനത്തുകകൾ

മത്സരത്തിൽ മികച്ച ചിത്രങ്ങൾ സമർപ്പിക്കുന്ന ആദ്യ മൂന്ന് വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക താഴെ പറയുന്നതാണ്:

  • ഒന്നാം സ്ഥാനം: 15,000 ദിർഹം 
  • രണ്ടാം സ്ഥാനം: 10,000 ദിർഹം
  • മൂന്നാം സ്ഥാനം: 5,000 ദിർഹം
  • മത്സരത്തിൽ എങ്ങനെ പങ്കെടുക്കാം?

നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി വളരെ എളുപ്പത്തിൽ മത്സരത്തിന്റെ ഭാഗമാകാം:

ദുബൈയിലെ ഫ്ലേം ട്രീ സീസണുമായി ബന്ധപ്പെട്ട മനോഹരമായ ഒരു ചിത്രം സ്വന്തമായി എടുക്കുക.

ഈ ഫോട്ടോ നിങ്ങളുടെ പബ്ലിക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുക.

പോസ്റ്റിനൊപ്പം #FlameTreeSeason എന്ന ഹാഷ്‌ടാഗ് നിർബന്ധമായും ഉപയോഗിക്കുക.

ഇൻസ്റ്റാഗ്രാമിൽ @dubaiculture, @hipaae, @flametreeseason എന്നീ ഔദ്യോഗിക അക്കൗണ്ടുകൾ ഫോളോ ചെയ്യുകയും, നിങ്ങളുടെ പോസ്റ്റിൽ ഇവ ടാഗ് ചെയ്യുകയോ മെൻഷൻ ചെയ്യുകയോ ചെയ്യുക.

ഒരാൾക്ക് ഒരു എൻട്രി മാത്രമേ സമർപ്പിക്കാൻ അനുവാദമുള്ളൂ. മുൻപ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണെങ്കിലും ഹാഷ്‌ടാഗും ടാഗുകളും കൃത്യമായി നൽകി വീണ്ടും പങ്കുവെക്കാവുന്നതാണ്.

എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 31 വെള്ളിയാഴ്ച യുഎഇ സമയം രാത്രി 11:59 വരെയാണ്.

എന്താണ് ഫ്ലേം ട്രീ സീസൺ?

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയയിലൂടെ തുടക്കം കുറിച്ച വലിയൊരു ആഘോഷത്തിന്റെ ഭാഗമാണ് ഈ മത്സരം. വേനൽക്കാലത്ത് ദുബൈയിലെ ജുമൈറ, അൽ സഫ, റാഷിദിയ, ദെയ്റ തുടങ്ങിയ പ്രദേശങ്ങളിൽ ഈ മരങ്ങൾ ചുവപ്പുനിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്നത് നഗരത്തിന് പ്രത്യേക ഭംഗി നൽകുന്നു. സസ്യശാസ്ത്രപരമായി 'ഡെലോനിക്സ് റീജിയ' (Delonix Regia) എന്നറിയപ്പെടുന്ന ഈ മരങ്ങൾ ദുബൈയുടെ ജീവന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമാണെന്നാണ് ശൈഖ് ഹംദാൻ വിശേഷിപ്പിച്ചത്.

Dubai authorities have launched the Flame Tree Photography Contest, inviting residents and visitors to capture the city's vibrant red blossoms. Winners can share a prize pool worth Dh30,000.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് തുറന്ന കസ്റ്റംസ് ഞെട്ടി; ഉള്ളിൽ നൂറുകണക്കിന് ജീവനുള്ള വന്യജീവികൾ

uae
  •  3 hours ago
No Image

പസഫിക്കിൽ എൽ നിനോ ഔദ്യോഗികമായി സ്ഥിരീകരിച്ചു; ആശങ്കയോടെ ഇന്ത്യൻ കാലവർഷം, ഐഒഡി നിലവിൽ ന്യൂട്രൽ

National
  •  4 hours ago
No Image

ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ക്രൂരവും നാടകീയവുമായ മത്സരം; ചോരപ്പുഴ ഒഴുകിയ 'ബാറ്റിൽ ഓഫ് നൂറംബർഗ്' ഓർമ്മകൾ പുതുക്കുമ്പോൾ

Football
  •  4 hours ago
No Image

മേഖലയിലെ അനിശ്ചിതത്വങ്ങൾ പദ്ധതികളെ ബാധിക്കില്ല; അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനം കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് ദുബൈ എയർപോർട്ട്‌സ് മേധാവി

uae
  •  4 hours ago
No Image

കാട്ടാക്കടയില്‍ ബേക്കറിയിലെ ഓറഞ്ച് ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം; കട അടപ്പിച്ചു

Kerala
  •  4 hours ago
No Image

ലോക റെക്കോർഡ് തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ; ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര തോറ്റെങ്കിലും ചരിത്രനേട്ടവുമായി സൂപ്പർ താരം

Cricket
  •  4 hours ago
No Image

അബുദാബിയിലേക്ക് പറക്കുന്ന വിനോദസഞ്ചാരികൾക്ക് ഇത്തിഹാദ് എയർവേയ്‌സിന്റെ സമ്മാനം; അപേക്ഷിക്കാതെ തന്നെ 15 ദിവസത്തെ സൗജന്യ മെഡിക്കൽ ഇൻഷുറൻസ്

uae
  •  5 hours ago
No Image

ഷിനാസ് തീരത്ത് കപ്പല്‍ അപകടം; ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി

oman
  •  5 hours ago
No Image

ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിച്ചുചാട്ടം; പ്രോപ്പർട്ടികളുടെ മൂല്യം ഇരട്ടിയായി വർദ്ധിച്ചതായി റിപ്പോർട്ട്

uae
  •  5 hours ago
No Image

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ നിതിന്റെ ആത്മഹത്യ: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala
  •  5 hours ago