'ഇനി അധികം സമയം'; നീറ്റ് യുജി 2026 പരീക്ഷാ സമയത്തില്‍ മാറ്റം, 15 മിനിറ്റ് കൂടുതല്‍ ലഭിക്കും
ന്യൂഡല്‍ഹി: ഈ മാസം 21ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷയില്‍ സുപ്രധാന മാറ്റങ്ങള്‍. പരീക്ഷാ സമയം 15 മിനിറ്റ് വര്‍ധിപ്പിച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷാ സമയം വര്‍ദ്ധിപ്പിച്ചതും ചോദ്യപേപ്പറിന്റെ ഘടനയില്‍ വരുത്തിയതുമാണ് പ്രധാന മാറ്റം. ജൂണ്‍ 12-ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് എന്‍ടിഎ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പരീക്ഷാ സമയം 195 മിനിറ്റാക്കി
പരീക്ഷാ സമയം 195 മിനിറ്റായി (3 മണിക്കൂര്‍ 15 മിനിറ്റ്) എന്‍ടിഎ പുതുക്കി നിശ്ചയിച്ചു. ഉച്ചയ്ക്ക് 2:00 മണി മുതല്‍ വൈകിട്ട് 5:15 വരെയാണ് പരീക്ഷാ സമയം. അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒപ്പിടല്‍, ഇന്‍വിജിലേഷന്‍ നടപടികള്‍ തുടങ്ങിയ പരീക്ഷയ്ക്ക് മുന്നോടിയായുള്ള ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിദ്യാര്‍ഥികളുടെ എഴുത്തുസമയം നഷ്ടപ്പെടാതിരിക്കാനാണ് 15 മിനിറ്റ് അധികമായി അനുവദിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളില്‍ നിന്നുള്ള മുന്‍വര്‍ഷങ്ങളിലെ പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്നും എന്‍ടിഎ വ്യക്തമാക്കി.
റഫ് വർക്കിനായുള്ള പേജുകളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി ഉയർത്തിയിട്ടുണ്ട്. കണക്കുകൾ ചെയ്യാനും ഡയഗ്രമുകൾ വരയ്ക്കാനും വിദ്യാർത്ഥികൾക്ക് ഇനി കൂടുതൽ സ്ഥലം ലഭിക്കും. ചോദ്യപേപ്പർ ബുക്ക്‌ലെറ്റിന്റെ ഘടനയിലും മാറ്റമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."