HOME
DETAILS

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

  
June 13, 2026 | 4:37 PM

rohit sharma creates history completes 16000 runs as international opener

ധർമ്മശാല: വെറ്ററൻ താരം രോഹിത് ശർമ്മയുടെ റെക്കോർഡ് വേട്ട തുടരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറെന്ന നിലയിൽ 16,000 റൺസ് എന്ന പുതിയ നാഴികക്കല്ലാണ് മുൻ ഇന്ത്യൻ നായകൻ പിന്നിട്ടത്. അഫ്ഗാനിസ്താനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വ്യക്തിഗത സ്കോർ ആറ് റൺസിൽ എത്തിയപ്പോഴാണ് രോഹിത് ഈ ചരിത്ര നേട്ടം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ 2 ഫോറുകളും 1 സിക്സറുമടക്കം 16 റൺസ് നേടിയാണ് താരം മടങ്ങിയത്.

ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ഇന്ത്യൻ ഓപ്പണറാണ് രോഹിത് ശർമ്മ. ഇതിഹാസ താരം വിരേന്ദർ സെവാഗ് മാത്രമാണ് ഇതിനു മുൻപ് ഈ ക്ലബ്ബിൽ ഇടംപിടിച്ച ഇന്ത്യൻ താരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി സെവാഗ് 16,119 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. വരും മത്സരങ്ങളിൽ സെവാഗിന്റെ ഈ റെക്കോർഡും ഹിറ്റ്മാൻ മറികടക്കുമെന്നുറപ്പാണ്.

ലോക ക്രിക്കറ്റിലെ ആറാമൻ

ഇന്ത്യൻ താരങ്ങളെ കൂടാതെ ലോക ക്രിക്കറ്റിൽ ഓപ്പണറായി 16,000 റൺസ് തികയ്ക്കുന്ന ആറാമത്തെ താരം കൂടിയാണ് രോഹിത് ശർമ്മ. സനത് ജയസൂര്യ (ശ്രീലങ്ക), ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്), ഡേവിഡ് വാർണർ (ഓസ്ട്രേലിയ), ഗ്രെയിം സ്മിത്ത് (സൗത്ത് ആഫ്രിക്ക), ഡെസ്മണ്ട് ഹെയ്ൻസ് (വെസ്റ്റ് ഇൻഡീസ്) എന്നിവരാണ് ഈ പട്ടികയിലെ മറ്റ് വമ്പന്മാർ.

ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ നിന്ന് (334 ഇന്നിങ്സുകൾ) ഈ നേട്ടത്തിലെത്തിയെന്ന റെക്കോർഡും രോഹിത് ശർമ്മയ്ക്കാണ്.

അഫ്ഗാനെ പിടിച്ചുകെട്ടി ഇന്ത്യൻ യുവനിര

ധർമ്മശാലയിൽ മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ 194 റൺസിന് പുറത്തായി. തകർപ്പൻ സെഞ്ച്വറി നേടിയ ഓപ്പണർ റഹ്‌മാനുള്ള ഗുർബാസാണ് അഫ്ഗാന്റെ ടോപ് സ്‌കോറർ. വെറും 51 പന്തിൽ 8 ഫോറുകളും 8 സിക്സറുകളുമടക്കം 102 റൺസാണ് ഗുർബാസ് അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അരങ്ങേറ്റ മത്സരം കളിച്ച ഓൾറൗണ്ടർ ഹർഷ് ദുബെയും പേസർ ഗുർനൂർ ബ്രാറും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി അഫ്ഗാൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. അർഷ്ദീപ് സിങ്, നിതീഷ് കുമാർ റെഡ്ഢി എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  3 hours ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  3 hours ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  4 hours ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  4 hours ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  5 hours ago
No Image

37 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; 1983 ലെ ലോകകപ്പ് ജേതാവിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  5 hours ago
No Image

നാളെ നടക്കാൻ പോകുന്നത് ചരിത്രം! മുൻ ബ്ലാസ്റ്റേഴ്‌സ് താരം ലോകകപ്പ് കളത്തിൽ; ആവേശത്തിൽ കേരളം!

Football
  •  6 hours ago
No Image

24 അല്ല, 32 ടീമുകൾ നോക്കൗട്ടിലേക്ക്; ഗ്രൂപ്പ് ഘട്ടത്തിൽ വൻ മാറ്റങ്ങളുമായി പുതിയ ഫിഫ ലോകകപ്പ് ഫോർമാറ്റ്

Football
  •  6 hours ago
No Image

ഖാംനഈയുടെ സംസ്‌കാരം ജൂലൈ നാലിന്‌ ടെഹ്‌റാനിൽ തുടങ്ങും; ജൂലൈ ഒമ്പതിന് മഷാദിൽ അന്ത്യവിശ്രമം

International
  •  6 hours ago
No Image

ടി20 ലോകകപ്പിൽ റെക്കോർഡുകൾ തിരുത്തി ചരിത്ര തുടക്കം; ലങ്കയെ തകർത്ത് ഇംഗ്ലണ്ട് പടയോട്ടം

Cricket
  •  6 hours ago