യാസിൻ മാജിക്, തുനീഷ്യൻ വലയിൽ ഗോൾമഴ തീർത്ത് സ്വീഡൻ
മെക്‌സിക്കോ സിറ്റി: ഇടവേളയ്ക്കു ശേഷമുള്ള ലോകകപ്പിലേക്കുള്ള മടങ്ങിവരവ് തകര്‍പ്പന്‍ ജയത്തോടെ ആഘോഷിച്ച് സ്വീഡന്‍. തുനീഷ്യന്‍ വലയില്‍ ഗോള്‍മഴ തീര്‍ത്താണ് ഗ്രഹാം പോട്ടര്‍ പരിശീലിപ്പിക്കുന്ന സ്വീഡന്‍ ലോകകപ്പില്‍ ജയത്തുടക്കമിട്ടത്. ഗ്രൂപ്പ് എഫില്‍നടന്ന മത്സരത്തില്‍ തുനീഷ്യയ്‌ക്കെതിരേ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കായിരുന്നു സ്വീഡൻ്റെ ജയം. പ്രീമിയര്‍ ലീഗ് ക്ലബ് ബ്രൈറ്റണ്‍ മിഡ്ഫില്‍ഡര്‍ യാസിന്‍ അയാരി ഇരട്ട ഗോള്‍ നേടി. മത്സരത്തിൻ്റെ 7, 95+6 മിനുട്ടുകളിലായിരുന്നു അയാരിയുടെ ഗോളുകള്‍. ആക്രമണ പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും മത്സരത്തിലുടനീളം ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും കിട്ടിയ അവസരങ്ങളെല്ലാം മുതലെടുത്ത സ്വീഡന്‍ തകര്‍പ്പന്‍ ജയം നേടുകയായിരുന്നു.
മത്സരത്തിൻ്റെ ഏഴാം മിനുട്ടില്‍തന്നെ സ്വീഡന്‍ ലീഡെടുത്തു. യാസിന്‍ അയാരിയാണ് സ്വീഡനെ മുന്നിലെത്തിച്ചത്. 30ാം മിനുട്ടില്‍ ലിവര്‍പൂള്‍ താരം അലക്‌സാണ്ടര്‍ ഇസാകിൻ്റെ ഗോളില്‍ സ്വീഡന്‍ ലീഡ് ഇരട്ടിയാക്കി. എന്നാല്‍ ആദ്യ പകുതി അവസാനിക്കാനിരിക്കെ 43ാം മിനുട്ടില്‍ തുനീഷ്യ ഒരു ഗോള്‍ മടക്കി. പ്രതിരോധ താരം ഒമര്‍ റകീകായിരുന്നു സ്വീഡന്‍ വലതുളച്ചത്.
എന്നാല്‍ രണ്ടാം പകുതിയിലും സ്വീഡന്‍ ഗോള്‍വേട്ട തുടര്‍ന്നു. 59ാം മിനുട്ടില്‍ വിക്ടര്‍ ആഴ്‌സനലിന്റെ വിക്ടര്‍ ഗികോറെസ് തുനീഷ്യന്‍ വലകുലുക്കി. 84ാം മിനുട്ടില്‍ ഗോള്‍നേടി പകരക്കാരന്‍ മത്യാസ് സ്വാന്‍ബര്‍ഗും സ്വീഡന്റെ ഗോള്‍ പട്ടികയില്‍ ഇടംനേടി.
തുടര്‍ന്ന് മത്സരം അവസാനിക്കാനിരിക്കെ ഇന്‍ജുറി ടൈമിലായിരുന്നു യാസിന്‍ അയാരിയുടെ രണ്ടാംഗോള്‍. തുനീഷ്യന്‍ പ്രതിരോധനിരയുടെ പിഴവില്‍നിന്ന് പന്ത് അയാരിയുടെ കാലിലേക്ക്, ബോക്‌സിന് പുറത്തുനിന്നുള്ള അയാരിയുടെ ബുള്ളറ്റ് ഷോട്ടിന് മുന്നില്‍ മൗഹിബ് ചമകെന്ന തുനീഷ്യന്‍ ഗോള്‍കീപ്പര്‍ നിസഹയനായിരുന്നു.
ശനിയാഴ്ച നെതര്‍ലന്‍ഡ്‌സിനെതിരേയാണ് സ്വീഡന്റെ അടുത്ത മത്സരം. ജപ്പാനാണ് തുനീഷ്യയുടെ അടുത്ത എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."