അതിസമ്പന്ന പട്ടികയില്‍ 14 മലയാളികള്‍; ഒന്നാം സ്ഥാനത്ത് യൂസഫലി
കൊച്ചി: അഞ്ചാം വര്‍ഷവും ഇന്ത്യയിലെ സമ്പന്നനായ വ്യക്തി മുകേഷ് അംബാനി തന്നെ. മലയാളികളില്‍ ഒന്നാം സ്ഥാനത്ത് എം.എ.യൂസഫലി. ചൈന ആസ്ഥാനമായ ഹുരൂണ്‍ മാസികയുടെ 2016ലെ ആഗോള സമ്പന്നരുടെ പട്ടികയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 1.63 ലക്ഷം കോടി രൂപയുടെ ആസ്തിയോടെയാണ് മുകേഷ് ഈ സ്ഥാനത്തെത്തിയത്.
സണ്‍ ഫാര്‍മയുടെ ദിലീപ് സംഗ്വിയാണ് രാജ്യത്തെ രണ്ടാമത്തെ സമ്പന്നന്. ആസ്തി 1.21 ലക്ഷം കോടി രൂപ. ഈ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള മലയാളി എം.എ. യൂസഫലിയാണ്. അതിസമ്പന്നരുടെ പട്ടികയില്‍ ഇത്തവണ14 മലയാളികളാണ് ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നാലാം സ്ഥാനത്തുണ്ടായിരുന്ന അസീം പ്രേംജി ആറാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഷാപൂര്‍ജിയുടെ ചെയര്‍മാനായ പല്ലോണ്‍ജി മിസ്ത്രി മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഇദ്ദഹത്തിന്റെ ആസ്തി 1.01 ലക്ഷം കോടി രൂപയാണ്.
ഹിന്ദുജ സഹോദരന്മാരാണ് ഒരു ലക്ഷം കോടി രൂപയുടെ ആസ്തിയുമായി നാലാം സ്ഥാനത്ത്. 36,600 കോടി രൂപയുടെ ആസ്തിയുള്ള എം.എ. യൂസഫലി ഇന്ത്യയിലെ സമ്പന്നരില്‍ പതിനാറാം സ്ഥാനത്താണുള്ളത്. വിദേശത്ത് വസിക്കുന്ന ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനവും യൂസഫലിക്കാണ്. ഇന്ത്യക്ക് പുറത്തുള്ള സമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് എസ്.പി. ഹിന്ദുജയും രണ്ടാം സ്ഥാനത്ത് ലക്ഷ്മി മിത്തലുമാണുള്ളത്. ആര്.പി. ഗ്രൂപ്പ് ചെയര്മാന് രവി പിള്ളയാണ് 18,800 കോടി രൂപയുടെ ആസ്തിയുമായി മലയാളികളില്‍ യൂസഫലിക്ക് തൊട്ടുപിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."