HOME
DETAILS
MAL
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍
June 15, 2026 | 6:28 PM
ലക്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളില്‍ കോടികളുടെ തട്ടിപ്പെന്ന് നടന്നെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര. ക്രമക്കേട് ആരോപണത്തിലെ എസ്.ഐ.ടി അന്വേഷണത്തില്‍ അലംഭാവമില്ലെന്നും, സംഭവത്തില്‍ ജില്ലാ ഭരണകൂടവുമായി സംസാരിച്ചതായും മിശ്ര പറഞ്ഞു.
രാമക്ഷേത്രത്തിനുള്ള സംഭാവന ഫണ്ടില്‍ ഏഴുകോടിയുടെ ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ട്. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ് ആദ്യം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. പിന്നാലെ പ്രതിപക്ഷ കക്ഷികള്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. തുടര്‍ന്നാണ് യുപി സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."