HOME
DETAILS

ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ മുന്‍ സൈനികനെ ആശുപത്രിയില്‍വെച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

  
Web Desk
June 16, 2026 | 8:00 AM

Nine people including his wife and lover were arrested for killing a former soldier in hospital to steal his insurance

ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കൊലപാതക ഗൂഢാലോചന പുറത്തുവന്നു. ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സന്ദീപ് കലഗൗഡ മഞ്ചര്‍ഗിയെ ഭാര്യയും കാമുകനും ചേര്‍ന്ന് ആശുപത്രിയില്‍വെച്ച് കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. രണ്ട് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാനായിരുന്നു കൊലപാതകമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

സംഭവത്തില്‍ സന്ദീപിന്റെ ഭാര്യ സുമ മഞ്ചര്‍ഗി, കാമുകന്‍ ഡോംബര്‍ എന്നിവരുള്‍പ്പെടെ ഒമ്പത് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചനയില്‍ പങ്കെടുത്ത ആശുപത്രി ജീവനക്കാരും തെളിവ് നശിപ്പിക്കാന്‍ സഹായിച്ചവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

മാര്‍ച്ച് 13നാണ് സന്ദീപിന് ചെറിയ ബൈക്ക് അപകടമുണ്ടായത്. ആദ്യം ഹുക്കേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഭാര്യയുടെ നിര്‍ദേശപ്രകാരം ഘട്ടപ്രഭയിലെ ജെ.ജി. ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 15ന് സന്ദീപ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി രേഖപ്പെടുത്തിയിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അതുതന്നെ സ്ഥിരീകരിച്ചു.

എന്നാല്‍ അപകടത്തില്‍ കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിരുന്നില്ലെന്നും ആരോഗ്യവാനായിരുന്ന സന്ദീപിന്റെ അപ്രതീക്ഷിത മരണത്തില്‍ ബന്ധുക്കള്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സംശയം തോന്നി. ഇതിനിടെ ഡോംബറിന്റെ ഒരു സോഷ്യല്‍ മീഡിയ സ്റ്റാറ്റസ് അന്വേഷണത്തിന് വഴിത്തിരിവായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതക ഗൂഢാലോചന പുറത്തുവന്നത്.

സന്ദീപിന്റെ പേരില്‍ മൂന്ന് വ്യത്യസ്ത കമ്പനികളില്‍ നിന്ന് ഏകദേശം രണ്ട് കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. റോഡപകടത്തില്‍ മരണമുണ്ടായാല്‍ മാത്രമേ ഈ തുക ലഭിക്കുകയുള്ളൂവെന്നാണ് പൊലിസ് പറയുന്നത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സന്ദീപും ഡോംബറും ചേര്‍ന്ന് ഒരു ഹോട്ടല്‍ സംരംഭം നടത്തിയിരുന്ന സമയത്താണ് സുമയും ഡോംബറും തമ്മില്‍ അടുപ്പത്തിലായതെന്ന് പൊലിസ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സന്ദീപിനെ ഇല്ലാതാക്കാനുള്ള പദ്ധതി തയ്യാറാക്കിയെന്നാണ് കണ്ടെത്തല്‍.

ജെ.ജി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സന്ദീപിന് വിഷാംശമുള്ള മരുന്നുകളും ഉറക്കഗുളികകളും നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായി. ആശുപത്രിയിലെ ചില ഡോക്ടര്‍മാരും ലാബ് ജീവനക്കാരും പദ്ധതിയില്‍ പങ്കാളികളായിരുന്നുവെന്നും ഇവര്‍ക്ക് മൂന്ന് ലക്ഷം രൂപയോളം പ്രതിഫലമായി നല്‍കിയതായും പൊലിസ് അറിയിച്ചു.

കൊലപാതകത്തിന് ശേഷം, മരണം നടന്നത് അപകടത്തിന്റെ സ്വാഭാവിക ഫലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും പൊലിസ് വ്യക്തമാക്കി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുണ്ട്.

സന്ദീപിന്റെ അറിവില്ലാതെയാണോ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തതെന്നും ഓരോ പ്രതിയുടെയും പങ്കാളിത്തം എത്രത്തോളമാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണെന്ന് പൊലിസ്് അറിയിച്ചു.

A shocking murder conspiracy has emerged in Karnataka's Belagavi district related to the death of a former military officer. Police found that Sandeep Kalagouda Manjargi, who was undergoing treatment after a bike accident, was murdered in the hospital by his wife and her lover. The investigation team stated that the murder was committed to claim Rs 2 crore in insurance money.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം; വയോധികന്റെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമം

Kerala
  •  2 hours ago
No Image

സൗജന്യയാത്രയുടെ സമയം മാറ്റണമെന്ന് പി.കെ ശ്രീമതി, സമയപരിധിയില്ലല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍, അമളി തിരിച്ചറിഞ്ഞതോടെ ക്ഷമാപണം

Kerala
  •  2 hours ago
No Image

വിനോദസഞ്ചാരിയുടെ കൈ തല്ലിയൊടിച്ചു; വണ്ടിപ്പെരിയാറില്‍ രണ്ട് ജീപ്പ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

പ്രണയം നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

Kerala
  •  2 hours ago
No Image

കോഴിക്കോട് വീണ്ടും മലേറിയ; ഇരിങ്ങല്ലൂര്‍ സ്വദേശിയായ 62 കാരന് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

സ്ത്രീ സുരക്ഷാ പെന്‍ഷനും, സൗജന്യ കെ.എസ്.ആര്‍.ടി.സി യാത്രയും; ചെര്‍പ്പുളശ്ശേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

Kerala
  •  3 hours ago
No Image

പണം നല്‍കാത്തതില്‍ വിരോധം: കോട്ടത്തറയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പതിനാറുകാരന്‍ പിടിയില്‍ 

Kerala
  •  3 hours ago
No Image

'ഇസ്‌റാഈലിന്റെ ലബനാന്‍ അധിനിവേശവും ആക്രമണവും കരാറിന്റെ ലംഘനം' മുന്നറിയിപ്പുമായി ഇറാന്‍ 

International
  •  3 hours ago
No Image

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ നല്‍കാനാവില്ല; പരാതിയുമായി ടോള്‍ പ്ലാസ അധികൃതര്‍

Kerala
  •  3 hours ago
No Image

ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം; വ്യാപക നാശനഷ്ടം, പരിഭ്രാന്തരായി ജനങ്ങള്‍

International
  •  4 hours ago


No Image

ബെംഗളൂരു സിറ്റി സ്റ്റേഷനില്‍ നവീകരണം; 58 ട്രെയിനുകള്‍ റദ്ദാക്കി, വന്ദേഭാരത് സര്‍വീസുകള്‍ക്കും നിയന്ത്രണം

National
  •  4 hours ago
No Image

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈപവര്‍ കമ്മിറ്റി; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍, അഞ്ച് മരണം; കെ. മുരളീധരന്‍

Kerala
  •  5 hours ago
No Image

'വെള്ളയും നീലയും നിറത്തിലുള്ള ബസ്സെല്ലാം ഓര്‍ഡിനറിയല്ല, ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്'; സിറ്റി ഫാസ്റ്റില്‍ വീണ്ടും വിശദീകരണവുമായി കെ.എസ്.ആര്‍.ടി.സി

Kerala
  •  5 hours ago
No Image

കരാറുണ്ടാക്കിയത് യു.എസ്; ഗസ്സ, ലബനാന്‍, സിറിയ സൈനിക പിന്മാറ്റമില്ലെന്ന് നെതന്യാഹു; അധിനിവേശം ഇസ്‌റാഈലിന്റെ സുരക്ഷക്കെന്ന് ന്യായീകരണം

International
  •  5 hours ago