സ്ത്രീ സുരക്ഷാ പെന്‍ഷനും, സൗജന്യ കെ.എസ്.ആര്‍.ടി.സി യാത്രയും; ചെര്‍പ്പുളശ്ശേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം
പാലക്കാട്: ചെര്‍പ്പുളശ്ശേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങി. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ രണ്ടുമാസമായി വിതരണം ചെയ്തിട്ടില്ലെന്ന വിഷയം യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ചതോടെയാണ് തര്‍ക്കത്തിന് തുടക്കമായത്.
സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലിസ് സ്ഥലത്തെത്തി. പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി സൗജന്യ കെ.എസ്.ആര്‍.ടി.സി യാത്ര പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നതെങ്ങനെയാണെന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തി.
ഇതിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. പിന്നീട് ഇരുവിഭാഗങ്ങളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും യോഗം ബഹളത്തിലേക്ക് മാറുകയും ചെയ്തു. തുടര്‍ന്ന് ചില അംഗങ്ങള്‍ തമ്മില്‍ ശാരീരിക ഏറ്റുമുട്ടലുണ്ടായതോടെയാണ് സ്ഥിതി വഷളായത്.
A verbal altercation between ruling and opposition members at the Cherpulassery Municipal Council meeting escalated into a physical scuffle. The dispute started when the opposition raised the issue that women's security pension has not been distributed for two months.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."