പൊലിസ് ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്ക്
തൃശൂര്‍: ആളൂരില്‍ പൊലിസ് ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സ്‌കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ഥികള്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. പൊലിസിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് സഞ്ചരിച്ചിരുന്ന ജീപ്പാണ് സ്‌കൂട്ടറുമായി കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന്റെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്കേറ്റു. നാട്ടുകാരുടെയും രക്ഷാപ്രവര്‍ത്തകരുടെയും സഹായത്തോടെ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ നിലവില്‍ ചികിത്സയിലാണ്.
Two students were seriously injured in an accident at Aloor when a police jeep and a scooter collided. The students who were traveling on the scooter sustained injuries in the crash.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."