HOME
DETAILS

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

  
June 18, 2026 | 3:34 AM

monthly pay-off case ED questions former CM Pinarayi Vijayans Daughter T Veena for Over Eight Hours in Kochi

 

കൊച്ചി: സി.എം.ആര്‍.എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി. വീണയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ വച്ച് എട്ടര മണിക്കൂറോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് വീണയെ വിട്ടയച്ചത്. കേന്ദ്ര ഏജന്‍സിയുടെ നോട്ടീസ് പ്രകാരം രാവിലെ പത്തരയോടെ ഭര്‍ത്താവും എം.എല്‍.എയുമായ പി.എ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഓഫീസിലെത്തിയത്. തുടര്‍ന്ന് പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഏഴരയോടെയാണ് അവസാനിച്ചത്.

ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥ സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്. വീണയുടെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സ്, കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് സേവനങ്ങളൊന്നും നല്‍കാതെ 2.78 കോടി രൂപ കൈപ്പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിയുടെ നടപടി.

സി.എം.ആര്‍.എല്ലിന് എന്ത് തരത്തിലുള്ള ഐ.ടി സേവനങ്ങളാണ് എക്‌സാലോജിക് നല്‍കിയതെന്ന കാര്യത്തില്‍ ഇ.ഡി വ്യക്തത തേടി. കേസുമായി ബന്ധപ്പെട്ട് മുന്‍പ് പിണറായി വിജയന്റെ വീട്ടില്‍ നിന്നടക്കം നടത്തിയ പരിശോധനകളില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍.

 

The Enforcement Directorate (ED) questioned T. Veena, daughter of former Kerala Chief Minister Pinarayi Vijayan, for nearly eight and a half hours in Kochi regarding the alleged illegal financial transactions between her IT firm Exalogic and mining company CMRL.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  3 hours ago
No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  3 hours ago
No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  4 hours ago
No Image

പി.എം ശ്രീ; സമിതി റിപ്പോര്‍ട്ട് വന്നിട്ട് പ്രതികരണം; ജിഫ്‌രി തങ്ങള്‍

Kerala
  •  4 hours ago
No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  4 hours ago
No Image

യുഎസ് - ഇറാൻ സമാധാന കരാർ തൊഴിൽ മേഖലയ്ക്ക് ആശ്വാസം; യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്ക് വഴിതെളിയുന്നു

uae
  •  4 hours ago
No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  5 hours ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  5 hours ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

International
  •  6 hours ago