കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം
തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനില്‍ മികച്ച തിരക്കഥാകൃത്തിന്റെ ചിത്രത്തിന് നല്‍കിയത് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരമാണ് ആകാശ് തില്ലങ്കേരിയുടെ ചിത്രം നല്‍കിയത്.
മെയ് 15ലെ ബുള്ളറ്റിനിലാണ് 49ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളെ കുറിച്ചുള്ള വിവരണത്തിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. പേര് രാജേഷ് തില്ലങ്കേരി എന്നുതന്നെയാണ് അച്ചടിച്ചിരിക്കുന്നത്.
സംഭവത്തില്‍ പി.എസ്.സി തെറ്റ് സമ്മതിച്ചു. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന കാര്യത്തില്‍ കൃത്യമായ വ്യക്തത നല്‍കിയില്ലെങ്കിലും തെറ്റ് സമ്മതിക്കുകയായിരുന്നു. അതേസമയം, ജൂണ്‍ ഒന്നിനും 15 നും പുതിയ ബുള്ളറ്റിനുകള്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇതിലൊന്നും ഫോട്ടോ മാറിയതിന് പി.എസ്.സി തിരുത്ത് നല്‍കിയിട്ടില്ല.
ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത 'എ പ്രഗ്‌നന്റ് വിഡോ' എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചിരുന്നത്.
A controversy has erupted after the Kerala Public Service Commission (PSC) allegedly used the photograph of Akash Thillankeri, a murder case accused, instead of that of screenwriter Rajesh Thillankeri in an official publication. The apparent mix-up has drawn criticism and raised questions about the accuracy and verification procedures followed by the commission.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."