റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും ആശ്വാസമായി യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ്. റബ്ബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി താങ്ങുവില 250 രൂപയായി വര്‍ധിപ്പിച്ചു. കൂടാതെ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്ന 'പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി'ക്കായി 600 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്; ലൈറ്റ് മെട്രോ യാഥാര്‍ത്ഥ്യമാക്കും
ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് ഉറപ്പാക്കുന്ന 'ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി' പ്രഖ്യാപിച്ചു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ മാറ്റിവച്ചു. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമായി ഏറെ നാളായി കാത്തിരിക്കുന്ന ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
മലയാളം എഐ, കൊച്ചിയില്‍ ഫിലിം സിറ്റി
സാങ്കേതിക വിനോദ മേഖലകള്‍ക്ക് പുത്തന്‍ ഉണര്‍വേകാന്‍ കൊച്ചിയില്‍ അത്യാധുനിക ഫിലിം സിറ്റി സ്ഥാപിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ 'മലയാളം എഐ' (Malayalam AI) സംരംഭം ആരംഭിക്കുമെന്നും ഇതിനായി 10 കോടി രൂപ നീക്കിവ/dക്കുന്നതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രവാസികളുടെ പങ്കാളിത്തത്തോടെ സംസ്ഥാന വികസനം ലക്ഷ്യമിട്ട് 'പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും' രൂപീകരിക്കും.
ക്ഷീരമേഖലയ്ക്കും വന്യജീവി സംരക്ഷണത്തിനും കോടികള്‍
വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന പാലുത്പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ക്ഷീരവികസന മേഖലയ്ക്കായി ആകെ 102.88 കോടി രൂപ മാറ്റിവച്ചു. കുട്ടികളില്‍ കൃഷി അവബോധം വളര്‍ത്താന്‍ സ്‌കൂളുകളില്‍ 'പൗള്‍ട്രി ക്ലബുകള്‍' ആരംഭിക്കും. വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനും വനസംരക്ഷണത്തിനുമായി 240.80 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസആരോഗ്യ മേഖലകളിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍
കേരള നോളജ് വാലി- വിദേശ പഠന കുടിയേറ്റം തടയാന്‍ അന്താരാഷ്ട്ര സര്‍വ്വകലാശാലകളെ സംസ്ഥാനത്ത് എത്തിക്കുന്ന പദ്ധതിക്ക് 100 കോടി.
വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി- ഗോത്രവര്‍ഗ്ഗ മേഖലയുടെ വികസനത്തിനായി 50 കോടി.
ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി- അത്യാധുനിക മെഡിക്കല്‍ ഗവേഷണ കേന്ദ്രത്തിനായി 100 കോടി.
കേരള സില്‍വര്‍ ഇക്കോണമി- വയോജന ക്ഷേമത്തിനായി 10 കോടിയും കെയര്‍ ഗിവര്‍ പദ്ധതിയും.
വ്യവസായങ്ങള്‍ക്ക് ലാന്‍ഡ് പൂളിങ്- ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ കിന്‍ഫ്രയുടെയും ഇന്‍കലിന്റെയും നേതൃത്വത്തില്‍ പ്രത്യേക സംവിധാനം.
വ്യോമയാന ഹബ്ബ്- നാല് വിമാനത്താവളങ്ങളെ ലോജിസ്റ്റിക്‌സ് ഹബ്ബാക്കാന്‍ 200 കോടി.
Chief Minister V.D. Satheesan presented a welfare-oriented budget featuring a hike in rubber subsidy, Thiruvananthapuram-Kozhikode Light Metro projects, the 'Priyadarshini' free travel scheme, and a Rs 25-lakh health insurance for all families.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."