HOME
DETAILS

കൊയിലാണ്ടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ, ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ് 

  
Web Desk
June 20, 2026 | 10:31 AM

Kozhikode rural police issued lookout notice for koyilandy poilkaavu murder case

കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. പൊയിൽകാവ് പാറക്കൽ താഴെ സ്വദേശിനി സുധയെ ആണ് കഴുത്തിനു വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് പി.കെ. കുട്ടികൃഷ്ണനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987193, 9497980798, 04962620236 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് കോഴിക്കോട് റൂറൽ പോലീസ് അറിയിച്ചു. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് കുട്ടികൃഷ്ണന്റെ ഫോട്ടോ പ്രചരിപ്പിച്ചും ടവർ ലൊക്കേഷൻ പരിശോധിച്ചും പോലീസ് തിരച്ചിൽ തുടരുകയാണ്. വീടിന്റെ നിർമാണം നടക്കുന്നതിനാൽ സമീപത്തായി താൽക്കാലികമായി നിർമിച്ച ഒരു ഷെഡിനകത്താണ് കൊലപാതകം നടന്നത്. ഇന്ന് രാവിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി എത്തിയവരാണ് സംഭവം ആദ്യം അറിഞ്ഞത്. വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സുധയെ ഫോണിൽ വിളിച്ചപ്പോൾ വീടിനുള്ളിൽ തന്നെ ഫോൺ ബെല്ലടിക്കുകയായിരുന്നു. തുടർന്ന് മകൾ എത്തി നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ സുധയെ കണ്ടെത്തിയത്.

വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡിലെ നായ വീട്ടിൽ നിന്ന് റോഡിലേക്ക് ഏകദേശം 200 മീറ്ററോളം ഓടി നിന്നു. മരംവെട്ടു തൊഴിലാളിയായ കുട്ടികൃഷ്ണൻ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളം വെക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇവർക്ക് വിവാഹിതരായ രണ്ട് പെൺകുട്ടികളും വിദേശത്ത് ജോലി ചെയ്യുന്ന ഒരു മകനുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ കൈയിൽ എല്ലാം സേഫാണ് സർ! ചരിത്രത്തിലേക്ക് നടന്നുകയറി രോഹിത്

Cricket
  •  2 hours ago
No Image

'മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം'; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളില്‍ മുന്നറിപ്പുമായി മില്‍മ

Kerala
  •  2 hours ago
No Image

ഇതിഹാസ താരം റൊണാൾഡീഞ്ഞോയെ വീഴ്ത്തി; ലോകകപ്പിൽ വിനീഷ്യസിന്റെ റെക്കോർഡ് വേട്ട തുടരുന്നു

Football
  •  2 hours ago
No Image

ദുബൈയില്‍ വന്‍ സൈബര്‍ തട്ടിപ്പ്; പ്രീമിയം സാറ്റലൈറ്റ് ചാനലുകള്‍ അനധികൃതമായി സംപ്രേഷണം ചെയ്ത സംഘത്തെ പിടികൂടി

uae
  •  2 hours ago
No Image

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്ന് വീണു; ജീവനക്കാരിക്ക് പരുക്ക്

Kerala
  •  2 hours ago
No Image

ഇന്ത്യൻ ക്രിക്കറ്റിന്റെ 1,078 ഏകദിന ചരിത്രത്തിൽ ആദ്യം; അഫ്ഗാൻ ടോപ് ഓർഡറിന്റെ തലയറുത്ത് പ്രസിദ്ധും രോഹിത്തും

Cricket
  •  3 hours ago
No Image

20 വര്‍ഷങ്ങള്‍, 128 സാക്ഷികള്‍; പവന്‍രാജെ നിംബാല്‍ക്കര്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതേവിട്ടു

National
  •  3 hours ago
No Image

ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച സംഭവം; പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

Kerala
  •  3 hours ago
No Image

ഒരിക്കലും എഴുന്നേറ്റു നടക്കില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാർ തോറ്റു; ലോകകപ്പ് റെക്കോർഡുകൾ തകർത്ത് മൊറോക്കോയുടെ അത്ഭുത ബാലൻ

Football
  •  3 hours ago
No Image

പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ തീര്‍ഥാടകനെ തിരയില്‍പെട്ട് കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 hours ago